റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വാഹന മോഷ്ടാക്കള്‍ തമ്പടിച്ചു; മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബൈക്ക് കവര്‍ന്നു. ലോക്ക് പൊളിച്ച നിലയില്‍ കണ്ടെത്തി
Jun 23, 2018, 15:52 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2018) മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബൈക്ക് കവര്‍ന്നു. അന്വേഷിക്കുന്നതിനിടയില്‍ ഹാന്റ് ലോക്ക് പൊളിച്ച നിലയില്‍ കണ്ടെത്തി. തേജസ് കാസര്‍കോട് ജില്ലാ ബ്യൂറോ ഓഫീസിലെ ജീവനക്കാരനും എരിയാല്‍ സ്വദേശിയുമായ കരീമിന്റെ കെ.എല്‍ 14 എന്‍ 70 19 നമ്പര്‍ പള്‍സര്‍ ബൈക്കാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നും കവര്‍ന്നത്.
കരീം ഇന്നലെ ഉച്ചയ്ക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ബൈക്ക് പാര്‍ക്ക് ചെയ്ത് കാഞ്ഞങ്ങാട്ടേക്ക് ട്രെയിനില്‍ കയറി പോയതായിരുന്നു. രാത്രി പത്തരയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായ വിവരം അറിയുന്നത്. ഉടന്‍ പരിസരത്തുണ്ടായിരുന്ന പട്രോളിംഗ് പോലീസില്‍ വിവരമറിയിച്ചു. ബൈക്കിന്റെ നമ്പറും അറിയിച്ചപ്പോള്‍ ഏതാനും മണിക്കുറുകള്‍ക്ക് മുമ്പ് ഒരു ബൈക്കില്‍ രണ്ടംഗ സംഘം സ്ത്രീകളെ ശല്യം ചെയ്തതായി നാട്ടുകാര്‍ വിവരമറിയിക്കുകയും ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പോലീസിന് വിവരം നല്‍കിയതായും അറിഞ്ഞു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കരീമിന്റെ ബൈക്ക് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെതിനെ തുടര്‍ന്ന് പോലീസ് സ്‌റേഷനില്‍ കൊണ്ടു പോയതായി അറിയുന്നത്. ബൈക്ക് മോഷ്ടിച്ച സംഘം നാട്ടുകാര്‍ പിന്തുടരുന്നുവെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു. ബൈക്ക് കാസര്‍കോട് എസ്.ഐ.അജിത്കുമാറിന്റെ നേതൃത്വത്തില്‍ കരീം ഏറ്റുവാങ്ങി. പോലീസ് അന്വേഷണം ആരംഭിച്ചു. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ഇരുചക്രവാഹനങ്ങളടക്കം കവരുന്ന സംഘം തമ്പടിച്ചിട്ടുണ്ട്. ചില ബൈക്കുകളില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുക്കുന്ന സംഭവവും ഉണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Railway station, Thieves, Bike, Bike-Robbery, Crime, Thieves wanders in railway station surroundings; Bike stolen.