Arrested | മലഞ്ചരക്ക് മോഷ്ടിച്ച് ഇരുചക്രവാഹനത്തില്‍ കടത്തിയവര്‍ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയില്‍
ഉപ്പള: (KasargodVartha) മലഞ്ചരക്ക് മോഷ്ടിച്ച് ഇരുചക്രവാഹനത്തില്‍ കടത്തിയവര്‍ (Stealing Spices) മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലായി (Caught). ബായാര്‍പദവിലെ (Bayar Padav) അബ്ദുല്‍ ഖാദറിന്റെ വീടിന്റെ ഉമ്മറത്ത് വെച്ചിരുന്ന 1.10 ക്വിന്റല്‍ അടക്കയാണ് രണ്ടംഗ സംഘം പുലര്‍കാലത്ത് സ്‌കൂടറില്‍ കടത്തികൊണ്ട് പോയത്. ആശുപത്രിയില്‍നിന്നും വരുന്ന സമയത്ത് അയല്‍വാസിയായ (Neighbour) ഫ്‌ലാറ്റിലെ താമസക്കാരനാണ് മോഷണം കണ്ട് വീട്ടുകാരെ വിവരം അറിയിച്ചത്. പിന്നാലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
അബ്ദുല്‍ ഖാദറിന്റെ അകന്ന ബന്ധത്തില്‍പെട്ട മുഹമ്മദ് സാലി (18), മനാഫ് (20) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ഇതിന് മുന്‍പും മലഞ്ചരക്ക് സാധനങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്നാണ് വിവരം. പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ച വൈകിട്ടോടെ രേഖപ്പെടുത്തി. മോഷണം പോയ മലഞ്ചരക്കും കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.