Theft | പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 13 പവന്‍ സ്വര്‍ണം കവര്‍ന്നു
Oct 20, 2022, 21:58 IST
കുമ്പള: (www.kasargodvartha.com) പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 13 പവന്‍ സ്വര്‍ണം കവര്‍ന്നു. നായ്ക്കാപ്പ് നാരായണ മംഗലത്തെ മാലിനിയുടെ വീട്ടിലാണ് കവര്‍ച. സംഭവത്തില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി.
ബുധനാഴ്ച രാവിലെ മാലിനി പ്ലാസ്റ്റിക് കംപനിയിലെ ജോലിക്കും ഭര്‍ത്താവ് കുമ്പളയില്‍ ഹോടെല്‍ ജോലിക്കും മക്കള്‍ സ്‌കൂളിലേയ്ക്കും പോയതായിരുന്നു.
വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മാലിനി കവര്‍ച നടന്ന വിവരം അറിഞ്ഞത്. അടുക്കള ഭാഗത്തെ വാതില്‍ വഴി അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ന്നത്. തുണിത്തരങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. പരിസരത്തെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Keywords: Latest-News, Kerala, Kasaragod, Kumbala, Crime, Robbery, Theft, Police, Investigation, Top-Headlines, Theft in locked house.
< !- START disable copy paste -->