Theft | ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് പട്ടാപ്പകല്‍ പണം കവര്‍ന്നതായി പരാതി
Feb 13, 2023, 20:41 IST
ചീമേനി: (www.kasargodvartha.com) ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് പട്ടാപ്പകല്‍ അലമാരയിന്‍ സൂക്ഷിച്ച പണം കവര്‍ന്നതായി പരാതി. ചീമേനിയിലെ പലോത്ത് കണ്ടത്തില്‍ വീട്ടില്‍ രവിയുടെ വീട്ടിലാണ് കവര്‍ച നടന്നത്. കഴിഞ്ഞ ദിവസം രാവിലെ രവിയും ഭാര്യ ദേവുവും വീട് പൂട്ടി ജോലിക്ക് പോയിരുന്നു.
വൈകുന്നേരം മൂന്ന് മണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അടുക്കളഭാഗത്തെ ഗ്രിലിന്റെ പൂട്ട് കുത്തിപൊളിച്ച നിലയിലായിരുന്നു. അകത്തു കയറി നോക്കിയപ്പോഴാണ് ഷെല്‍ഫില്‍ സൂക്ഷിച്ചുവെച്ച 6,500 രൂപ കാണാനില്ലെന്നറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
പിന്നീട് ദേവു ചീമേനി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Theft, Crime, Robbery, Investigation, Theft in locked house.
< !- START disable copy paste -->