Arrest | 'ദേശീയപാത നിർമാണ സ്ഥലത്ത് നിന്ന് 2.75 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു'; 2 യുവാക്കൾ അറസ്റ്റിൽ
Updated: Sep 1, 2024, 20:45 IST

Photo: Arranged
മഞ്ചേശ്വരം പൊലീസ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി
കോൺക്രീറ്റ് വാർക്കാൻ ഉപയോഗിക്കുന്ന ക്രഞ്ച് ബാരിയർ മോൾഡുകളാണ് കവർന്നത്
കോൺക്രീറ്റ് വാർക്കാൻ ഉപയോഗിക്കുന്ന ക്രഞ്ച് ബാരിയർ മോൾഡുകളാണ് കവർന്നത്
ഉപ്പള: (KasargoodVartha) ദേശീയപാത നിർമാണ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്ന് കരാർ കംപനിയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. മംഗ്ളുറു ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ അമീർ ബാശ, ബെംഗ്ളൂറിലെ പുനീത് കുമാർ എന്നിവരാണ് അറസ്റ്റിലായത്.
കോൺക്രീറ്റ് വാർക്കാൻ ഉപയോഗിക്കുന്ന 2,75,600 രൂപ വിലമതിക്കുന്ന അഞ്ച് ക്രഞ്ച് ബാരിയർ മോൾഡുകളാണ് ശനിയാഴ്ച രാത്രി ഉപ്പളയിൽ നിന്ന് മോഷണം പോയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികൾ പിടിയിലായത്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇസ്മാഈൽ, സിപിഒമാരായ നിധിൻ, വിനേഷ്, രഞ്ജിത് പ്രശോഭ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.