Arrested | കാസര്‍കോട് നീതി മെഡികല്‍സിലെ കവര്‍ച: യുവാവിനെ അറസ്റ്റ് ചെയ്തു
Oct 22, 2022, 13:57 IST
കാസര്‍കോട്: (www.kasargodvartha.com) എം ജി റോഡില്‍ നീതി മെഡികല്‍സില്‍ കവര്‍ച നടത്തിയ കേസിലെ പ്രതിയെ കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശംസുദ്ദീനെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മെയ് 17ന് രാത്രിയാണ് നീതി മെഡിക്കല്‍ എം ജി റോഡില്‍ എല്‍ ഐ സി ഓഫീസിന് മുന്‍വശത്തുള്ള കാസര്‍കോട് പബ്ലിക് സെര്‍വന്റ്‌സ് കോ - ഓപറേറ്റിവ് സൊസൈറ്റിയുടെ കീഴിലുള്ള നീതി മെഡികല്‍ സ്റ്റോറില്‍ കവര്‍ച നടന്നത്.
മെഡികലിന്റെ ഷടറിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 13, 500 രൂപയാണ് കവര്‍ച ചെയ്തത്. നീതി മെഡികല്‍സ് മാനേജര്‍ പി ഉമേഷിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവന്നത്. പ്രതിയെ സ്ഥാപനത്തില്‍ കൊണ്ടുവന്ന് പൊലീസ് തെളിവെടുപ്പ് നടത്തി. വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Theft, Robbery, Investigation, Theft at medical store: Youth arrested.
< !- START disable copy paste -->