city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ലെ ക​വ​ർ​ചാകേസ്;​ മുഖ്യ പ്രതി അറസ്റ്റിൽ

കാ​സ​ർ​കോ​ട്​: (www.kasargodvartha.com 01.08.2021) മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ലെ ക​വ​ർ​ചാകേസിലെ​ മുഖ്യ പ്രതി അറസ്റ്റിൽ. സത്യേഷ് എന്ന കിരൺ (35) ആണ് അറസ്റ്റിലായത്. പ്രതിയുടെ പേരിൽ കേരളത്തിലും തമിഴ്നാടിലും കർണാടകത്തിലും നിരവധി കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.
 
ഹൊ​സ​ങ്ക​ടി രാ​ജ​ധാ​നി ജ്വ​ല്ല​റി​യി​ലെ ക​വ​ർ​ചാകേസ്;​ മുഖ്യ പ്രതി അറസ്റ്റിൽ



കാസർകോട് ജില്ലാ പൊലീസ് മേധാവി പി ബി രാജീവിന്റെ മേൽനോട്ടത്തിൽ കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ ആയ എസ് ഐ സി കെ ബാലകൃഷ്ണൻ, എസ്ഐ നാരായണൻ നായർ, എ എസ് ഐ ലക്ഷ്മി നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, സി പി ഒ മാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരംഗ്, രഞ്ജിഷ്, ഡ്രൈവർ പ്രവീൺ എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലുള്ളത്.

നേരത്തെ പ്രതികൾ കർണാടക പൊലീസിനെ കണ്ട് ഉപേക്ഷിച്ച കാ​റി​ൽ​നി​ന്ന്​​ ഏ​ഴ്​ കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടു​ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തിരുന്നു. ക​ർ​ണാ​ട​ക ഉ​ള്ളാ​ളി​ൽ​ നി​ന്നാ​ണ്​ തൊ​ണ്ടി​മു​ത​ലും കാറും പി​ടി​കൂ​ടി​യ​ത്.

15 കി​ലോ വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളും നാ​ലു​ ല​ക്ഷം രൂ​പ​യു​മാ​ണ്​ ന​ഷ്​​ട​പ്പെ​ട്ട​ത്. ശേ​ഷി​ക്കു​ന്ന തൊ​ണ്ടി​മു​ത​ലു​ക​ൾ മറ്റൊ​രു​കാ​റി​ൽ ക​ട​ത്തി​യെ​ന്നാ​ണ്​ സൂ​ച​ന. ക​ർ​ണാ​ട​ക പൊ​ലീ​സ്​ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് തൊണ്ടിമുതൽ പി​ടി​കൂ​ടി​യ​ത്. ഏ​ഴ്​ പേ​രാ​ണ് കൊ​ള്ള​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സി സി ​ടി ​വി ദൃ​ശ്യ​ങ്ങളി​ൽ ​നി​ന്ന്​ വ്യ​ക്ത​മാ​യി​രു​ന്നു. ക​വ​ർ​ച​ക്കാ​യി വാ​ട​ക​ക്കെ​ടു​ത്ത​താ​ണ്​ കാ​ർ.

മറ്റ് പ്രതികൾക്ക് വേണ്ടി അനേഷണം ഊർജിതമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പറഞ്ഞു.

Keywords:  Kasaragod, Kerala, news, Crime, Jweller-robbery, arrest, District, Top-Headlines, DYSP, Manjeshwaram, The main accused in robbery case has been arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia