city-gold-ad-for-blogger

നിർത്തിയിട്ട ബസിൽ ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; 2 ബസ് ജീവനക്കാർ അറസ്റ്റിൽ

Image Representing Two bus employees arrested in Thamarassery over complaint of repeated molest
Photo Credit: Facebook/ Kerala Police Drivers

● അടിവാരം–കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവർ കെ കെ അനീഷ്, ക്ലീനർ പി എസ് സജിത്ത് എന്നിവരാണ് അറസ്റ്റിലായത്
● രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
● ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെ യുവതിയെ മയക്കിയ ശേഷം കാറിൽ കയറ്റി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി
● മൊഴിയിൽ പരാമർശിക്കുന്ന മറ്റ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമായി പൊലീസ് അന്വേഷണം ഊർജിതമാക്കി

കോഴിക്കോട്: (KasargodVartha) നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരിയിൽ യുവതിയെ രണ്ട് പേർ ചേർന്ന് നിരവധി തവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തില്‍ അടിവാരം–കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ കെ കെ അനീഷ് (കുട്ടൻ - 38), ക്ലീനർ പി എസ് സജിത്ത് (അക്കു - 24) എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഏപ്രിലിൽ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെയാണ് ആദ്യമായി യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി. ബന്ധുവിൻ്റെ പരിചയക്കാരായ ഇരുവരും റോഡരികിൽ വെച്ച് എന്തോ നൽകി മയക്കിയ ശേഷം കാറിൽ കയറ്റിക്കൊണ്ടുപോയി ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി നിർത്തിയിട്ട ബസിലും പീഡനം

തുടർന്ന് വീഡിയോയും നഗ്ന ഫോട്ടോയും പകർത്തിയ ശേഷം അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബസിൽ കയറ്റിക്കൊണ്ടുപോയി അടിവാരത്തെ ഒറ്റപ്പെട്ട ഇടങ്ങളിലും ഒന്നാം വളവിന് സമീപത്തെ ഒറ്റപ്പെട്ട ഇടത്തും ബസ് നിർത്തിയിട്ട ശേഷം ഷട്ടർ താഴ്ത്തിയിട്ട് ഇരുവരും പല ദിവസങ്ങളിൽ ബലാത്സംഗം ചെയ്തതായാണ് മൊഴി.

ഇവരെ കൂടാതെ കണ്ടാലറിയാവുന്ന മറ്റു ചിലരും പീഡിപ്പിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. മൊഴിയിൽ പരാമർശിക്കുന്ന മറ്റ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനുമായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Police arrest two private bus employees operating on the Adivaram-Kozhikode route following a woman's complaint alleging repeated molest inside a parked bus in Thamarassery after blackmailing her with explicit visuals.

#KozhikodeNews #Thamarassery #KeralaPolice #CrimeNews #KeralaNews #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Susan Joy
Susan Joy

385 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia