Eloping | 'വിവാഹം നടത്തി കൊടുക്കാമെന്ന് ഉറപ്പ് നൽകി'; വീട്ടിൽ നിന്നും കാറുമെടുത്ത് കാമുകനൊപ്പം പോയ 19കാരി തിരിച്ചെത്തി
● കാർ പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
● യുവതിയെ കാണാതായതായി പിതാവ് പരാതി നൽകിയിരുന്നു
● ആദ്യ വിവാഹം വിവാഹമോചനത്തിൽ കലാശിച്ചിരുന്നു
കുമ്പള: (KasargodVartha) വീട്ടിൽ നിന്നും കാറുമെടുത്ത് കാമുകനൊപ്പം പോയ 19കാരി, വിവാഹം നടത്തി കൊടുക്കാമെന്ന് വിട്ടുകാർ ഉറപ്പ് നൽകിയതോടെ തിരിച്ചെത്തി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതിയാണ് തിരിച്ചെത്തിയത്. പിതാവിന്റെ കാറുമായി തിങ്കളാഴ്ച വൈകീട്ട് 3.45 മണിയോടെയാണ് യുവതി പോയത്. കാർ പിന്നീട് മീപ്പിരിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
യുവതിയെ കാണാതായതോടെ പിതാവ് നൽകിയ പരാതിയിൽ കുമ്പള പൊലീസ് കേരള പൊലീസ് ആക്ട് പ്രകാരം വുമൺ മിസിംഗിന് കേസെടുത്ത് അന്വേഷിച്ച് വരുന്നതിനിടെയാണ് യുവതി ചൊവ്വാഴ്ച ഉച്ചയോടെ വീട്ടിൽ തന്നെ തിരിച്ചെത്തിയത്. കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് യുവതി തിരിച്ചു വരാൻ സമ്മതിച്ചതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി.
യുവതിക്കു നേരത്തെ ഒരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. ഇതു മറികടന്ന് യുവതിയെ വീട്ടുകാർ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനകം ഇവർ ബന്ധം ഒഴിഞ്ഞു. ഇതിനു പിന്നാലെ യുവതിയെ ഒരു തവണ വീട്ടില്‍ നിന്നു കാണാതാവുകയും പിറ്റേന്നാള്‍ തിരിച്ചുവരികയും ചെയ്തിരുന്നു.
യുവതിയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചു കൊടുക്കാനുള്ള ആലോചന നടക്കുന്നതിനിടയിലാണ് യുവതി കഴിഞ്ഞ ദിവസം കാറുമായി കാമുകനൊപ്പം സ്ഥലം വിട്ടതെന്നാണ് പറയുന്നത്.
#keralanews #elopment #lovestory #familydrama #socialissues #teenager #marriage