Elope | കണ്ണൂരിൽ നിന്നും ഒളിച്ചോടിയ കമിതാക്കളെ തിരുവനന്തപുരത്ത് കണ്ടെത്തി
Aug 1, 2024, 20:59 IST

Image generated by Meta AI
പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ 19കാരിയാണ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പോയത്.
കണ്ണൂർ: (KasargodVartha) പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും ഒളിച്ചോടിയ വിദ്യാർഥിനിയായ യുവതിയേയും സഹപാഠിയായ കാമുകനെയും പൊലീസ് തിരവനന്തപുരത്ത് കണ്ടെത്തി.
പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ 19കാരിയാണ് ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും പോയത്. യുവതി തിരിച്ചു വരാത്തതിനെ തുടർന്ന് മാതാവ് പഴയങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതി ഒരു യുവാവിനൊപ്പം ഒളിച്ചോടിയതായി വ്യക്തമായി. തുടർന്ന് പൊലീസ് കമിതാക്കളെ തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് കണ്ടെത്തുകയായിരുന്നു. യുവതിയെ വ്യാഴാഴ്ച നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.