പീഡകര്‍ക്ക് മുന്നറിയിപ്പ്! നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, സര്‍ക്കാര്‍ പെണ്‍കുട്ടിക്ക് 10 ലക്ഷം രൂപ നേരിട്ട് നല്‍കണമെന്നും കോടതി
Jan 25, 2020, 17:11 IST
കാസര്‍കോട്: (www.kasargodavrtha.com 25.01.2020) നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി അധികതടവ് അനുവദിക്കണം. കിനാനൂര്‍ കളിയാനം പെരിയാലിലെ പി രാജന്‍ നായരെ(54)യാണ് കോടതി ശിക്ഷിച്ചത്. 2018 ഒക്ടോബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലാണ് സംഭവം നടന്നത്. ഐ ടി സ്മാര്‍ട്ട് ക്ലാസ് റൂമില്‍ വച്ച് രാജന്‍ നായര്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ഒമ്പത് വയസ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
കാസര്‍കോട് പോക്‌സോ കോടതി ജഡ്ജ് പി എസ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് കോടതി നേരിട്ട് വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് രാജപുരം എസ്‌ഐ ആയിരുന്ന എം വി ഷിജുയായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേനെയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കാറുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Kerala, court, Crime, Molestation, Student, Girl, Fine, Jail, Teacher sentenced 20 years rigorous imprisonment and fine in molesting minor girl
കാസര്‍കോട് പോക്‌സോ കോടതി ജഡ്ജ് പി എസ് ശശികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് കോടതി നേരിട്ട് വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് രാജപുരം എസ്‌ഐ ആയിരുന്ന എം വി ഷിജുയായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മുഖേനെയാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിക്കാറുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->