Police Booked | മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കുട്ടികള്‍ക്ക് കാണിച്ചതായി പരാതി; യുവ ട്യൂഷന്‍ അധ്യാപികയ്ക്കെതിരെ പോക്‌സോ കേസ്
Feb 23, 2023, 21:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ട്യൂഷന്‍ ക്ലാസില്‍ വെച്ച് കുട്ടികള്‍ക്ക് അശ്ലീല വീഡിയോ കാണിച്ചെന്ന പരാതിയില്‍ യുവ അധ്യാപികയ്ക്കെതിരെ കേസെടുത്തു. രണ്ട് ആണ്‍കുട്ടികളുടെയും രണ്ട് പെണ്‍കുട്ടികളുടെയും പരാതിയിലാണ് പോക്‌സോ നിയമപ്രകാരം ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളാണ് പരാതി ഉന്നയിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍, നവംബര്‍ മാസത്തിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് ഇക്കാര്യം കുട്ടികള്‍ വെളിപ്പെടുത്തിയതെന്നാണ് വിവരം. തുടര്‍ന്നാണ് പരാതിയുമായി പൊലീസിലെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം മൂന്ന് കേസുകളെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട ക്ലാസ് അധ്യാപികയാണ് കൗണ്‍സിലിംഗ് നടത്താന്‍ തയ്യാറായതെന്നാണ് പറയുന്നത്.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Crime, Complaint, Assault, Teacher, Teacher booked under POCSO Act.
< !- START disable copy paste -->