Teacher booked | 'സന്നദ്ധ പ്രവര്‍ത്തന പരിശീലനത്തിനെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ചുംബിച്ചു'; അധ്യാപകനെതിരെ പോക്‌സോ കേസ്
Nov 22, 2022, 13:21 IST
കാസര്‍കോട്: (www.kasargodvartha.com) സന്നദ്ധ പ്രവര്‍ത്തന പരിശീലനത്തിനെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ ചുംബിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസ്. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിനിയെ പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകന്‍ ചുംബിച്ചതായാണ് പരാതി.
നവംബര്‍ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16ന് വൈകീട്ട് 3.30 മണിയോടെ ക്ലാസ് മുറിയില്‍ വെച്ച് വലതു കവിളില്‍ അധ്യാപകന്‍ ചുംബിച്ചുവെന്നാണ് പരാതി. ഒരു കൈ ക്ലാസ് റൂമിന്റെ ചുവരില്‍ ചേര്‍ത്ത് വെച്ച് ചുംബിച്ചുവെന്നാണ് മൊഴിയില്‍ പറയുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Assault, Complaint, Crime, Police, Teacher, Molestation, Teacher booked under POCSO Act for assaulting girl.
< !- START disable copy paste -->