city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Drug Cases | നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതി; യുവതിയെ കാപ്പ ചുമത്തി നാടുകടത്തി പൊലീസ്

Police action against drug abuse in Kannur
Photo: Arranged

● ജില്ലാ പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
● ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിനാണ് വിലക്ക്.
● കാപ്പ നിയമം ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കും

 


കണ്ണൂർ: (KasargodVartha) നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാത്തിമ ഹബീബ (27) ക്കെതിരെയാണ് നടപടി. നിരവധി ലഹരികേസുകളിൽ പ്രതിയും റൗഡി ലിസ്റ്റിൽപ്പെട്ടയാളുമാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. കണ്ണൂർ ജില്ലാ പൊലീസ് കമ്മീണറുടെ കാപ്പ പട്ടിക പ്രകാരമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടറാണ് യുവതിക്ക് ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. 

കണ്ണൂർ ജില്ലയിൽ മയക്കുമരുന്ന് വ്യാപകമായ സാഹചര്യത്തിൽ നടപടികൾ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A woman involved in multiple drug-related cases has been sent out of Kannur after being placed under detention, as part of ongoing actions against drug abuse in the area.

#DrugCases, #Kannur, #PoliceAction, #Detention, #KeralaNews, #DrugAbuse

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia