city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | കാപ കേസിലെ പ്രതി പിടിയിൽ; 'പൊലീസ് വാഹനത്തിൽ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് കീഴടക്കി'

Ahmad kabeer, man arrested by Kasaragod police
Photo: Arranged

● നിരവധി കേസുകളിൽ പ്രതിയാണ്
● മയക്കുമരുന്ന് അടക്കമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
● നഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണ് യുവാവെന്ന് പൊലീസ് 

കാസർകോട്: (KasargodVartha) കാപ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ്‌ കബീറിനെ (24) യാണ് കാസർകോട് ടൗൺ എസ്ഐ പ്രതീഷ് കുമാർ എം പി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗുരുരാജ്, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ജെയിംസ്, നിജിൻ, ആദർശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

പൊലീസ് അഭ്യർഥന പ്രകാരം കാസർകോട് ജില്ലാ കലക്ടറാണ് കാപ ചുമത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.10 മണിയോടെയാണ് സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കാസർകോട് ബിസി റോഡിൽ വെച്ച് യുവാവിനെ പിന്തുടർന്ന് പിടികൂടിയത്. കാസർകോട് പൊലീസിന്റെ വാഹനത്തിൽ ഇടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് യുവാവിനെ കീഴടക്കിയതെന്നും പൊലീസ് വാഹനത്തിന് കേടുപാട് വരുത്തിയതിൽ 50000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Ahmad kabeer, man arrested by Kasaragod police

മയക്കുമരുന്ന് അടക്കമുള്ള നിരവധി കേസുകളാണ് യുവാവിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കാസർകോട് പൊലീസ്, കാസർകോട് എക്സൈസ് സർകിൾ ഓഫീസ്, ബദിയഡുക്ക പൊലീസ്, വിദ്യാനഗർ പൊലീസ്, കാസർകോട് എക്സൈസ് റേൻജ് ഓഫീസ്, കാസർകോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് നാർകോടിക് സെൽ എന്നിവിടങ്ങളിലായാണ് കേസുകൾ. നഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണ് അറസ്റ്റിലായ യുവാവെന്നും പൊലീസ് പറഞ്ഞു.

#Kasaragod #DrugArrest #KeralaPolice #CrimeNews #BreakingNews

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia