city-gold-ad-for-blogger

സുരേന്ദ്രന്‍ വധം; പ്രതി തോട്ടിലെറിഞ്ഞ തോക്ക് കണ്ടെത്തി

ചെറുവത്തൂര്‍: (www.kasargodvartha.com 27.04.2020) പിലിക്കോട് തെരുവിന് സമീപത്തെ കോരന്റെ മകന്‍ കെ സി സുരേന്ദ്രനെ (65) കൊലപ്പെടുത്താന്‍ അയല്‍വാസി സനല്‍ (30) ഉപയോഗിച്ച തോക്ക് കണ്ടെത്തി. കയ്യൂര്‍ റോഡിന് സമീപത്തെ നാപ്പച്ചാല്‍ തോട്ടില്‍ നിന്നാണ് പ്രതിയുടെ സഹായത്തോടെ ചന്തേര പോലീസ് തോക്ക് കണ്ടെത്തിയത്.

സംഭവസ്ഥലത്തു നിന്നും സ്വന്തം ടാക്‌സി കാറില്‍ രക്ഷപ്പെട്ട സനല്‍ തോക്ക് തോട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതിനു പിന്നാലെയാണ് ചീമേനി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ചീമേനി പോലീസ് പ്രതിയെ പിന്നീട് ചന്തേര പോലീസിന് കൈമാറുകയായിരുന്നു.

സുരേന്ദ്രന്‍ വധം; പ്രതി തോട്ടിലെറിഞ്ഞ തോക്ക് കണ്ടെത്തി


സ്ഥലത്തെ സുഹൃത്തുക്കള്‍ക്കൊപ്പം നായാട്ട് നടത്താന്‍ ഉപയോഗിക്കുന്ന തോക്ക് ഉപയോഗിച്ചാണ് സനല്‍ സുരേന്ദ്രനെ വെടിവെച്ചത്. പ്രതിയുടെ പണിതീരാറായ പുതിയവീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വ്യാജ വാറ്റിനുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ജില്ലാ പോലീസ് ചീഫ് പി.എസ് സാബു കൊല്ലപ്പെട്ട സ്ഥലവും വീടുകളും സന്ദര്‍ശനം നടത്തിയിരുന്നു. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലയില്‍ കലാശിച്ചത്.


Related News:
ഗൃഹനാഥനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി സനല്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടത് സ്വന്തം ടാക്‌സി കാറില്‍; കീഴടങ്ങിയത് പോലീസ് പിടികൂടുമെന്നായതോടെ, തോക്ക് യാത്രയ്ക്കിടെ വലിച്ചെറിഞ്ഞു


സുരേന്ദ്രന്‍ വധം; പ്രതി തോട്ടിലെറിഞ്ഞ തോക്ക് കണ്ടെത്തി

സുരേന്ദ്രന്‍ വധം; പ്രതി തോട്ടിലെറിഞ്ഞ തോക്ക് കണ്ടെത്തി

സുരേന്ദ്രന്‍ വധം; പ്രതി തോട്ടിലെറിഞ്ഞ തോക്ക് കണ്ടെത്തി

Keywords:  Kasaragod, Kerala, news, Top-Headlines, Crime, Murder-case, Cheruvathur, Pilicode, Surendran murder: gun found
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia