city-gold-ad-for-blogger

പൊലീസ് തിരയുന്ന ആയുധധാരികളായ സുരത്കല്ലിലെ തസ്കരവീരൻമാർ കാസർകോട്ടും കവർച്ചയ്ക്കെത്തിയതായുള്ള സംശയം ബലപ്പെട്ടു

 Still image from viral CCTV footage showing two masked robbers.
Image Credit: Screenshot of an Instagram post by Mangalore Meri Jaan Official

● വീടിന്റെ സുരക്ഷാ സംവിധാനങ്ങൾ കാരണം കവർച്ചാ ശ്രമം പരാജയപ്പെട്ടു.
● വീഡിയോ വ്യാപകമായി പ്രചരിച്ചത് ഇൻസ്റ്റാഗ്രാം വഴിയാണ്.
● ഒഴിഞ്ഞ വീടുകളാണ് സംഘം ലക്ഷ്യമിടുന്നതെന്ന് പോലീസ് അറിയിച്ചു.
● മോഷണ സംഘത്തെക്കുറിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കാസർകോട്: (KasargodVartha) കർണാടകയിലെ സുരത്കലിലെ ഒരു വീട്ടിൽ കവർച്ചക്ക് ശ്രമിക്കുന്ന മുഖംമൂടി ധരിച്ച രണ്ട് പേരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഇവർ ഒരാഴ്ച മുമ്പ് തളങ്കര, തായലങ്ങാടി കൊപ്പൽ ഭാഗങ്ങളിൽ കവർച്ചയ്ക്കെത്തിയ സംഘത്തിൽപ്പട്ടവരാണെന്ന സംശയം ബലപ്പെട്ടു. 

സൂറത്ത്കൽ നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെങ്കിലും, ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് വലിയ പ്രചാരം ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഈ വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്.

ദൃശ്യങ്ങളിൽ, വാക്കത്തിയുമായി വീടിന്റെ കോമ്പൗണ്ടിൽ കയറി പ്രധാന വാതിലിനടുത്ത് വന്ന് തിരിച്ചിറങ്ങുന്ന രണ്ട് പേരെ കാണാം. വീടിന്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തമായതിനാൽ കവർച്ചാ ശ്രമം പരാജയപ്പെട്ടുവെന്നാണ് വിവരം. ഈ ദൃശ്യങ്ങൾ പ്രദേശവാസികളെ ആശങ്കയിലാക്കി മാറിയിരിക്കുകയാണ്.

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് കാസർകോട്ടെ തയലങ്ങാടി പള്ളം കൊപ്പൽ ഭാഗങ്ങളിലും തളങ്കരയിലും നടന്ന കവർച്ചാ സംഭവവുമായി ഈ സംഘത്തിന് ബന്ധമുണ്ടോയെന്നാണ് പോലീസ് സംശയിക്കുന്നത്. 

പള്ളത്തെ വീട്ടിലെ വീഡിയോയിൽ മൂന്ന് കവർച്ചക്കാരുണ്ടായിരുന്നെങ്കിൽ സുരത്കലിൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ, രണ്ട് വീഡിയോകളിലും കള്ളന്മാരുടെ രൂപവും കയ്യിലുള്ള വലിയ കത്തിയുമാണ് പോലീസിന് ഈ സംശയം ഉണ്ടാക്കുന്നത്.

ഒഴിഞ്ഞ വീടുകളാണ് കവർച്ചക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ വീടുകളിൽ സി.സി.ടി.വി. ക്യാമറകൾ, അലാം സംവിധാനങ്ങൾ, മികച്ച ലോക്കുകൾ എന്നിവ ഉറപ്പാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. 

‘അടുത്ത ഇരയാകാതിരിക്കുക' എന്ന മുന്നറിയിപ്പോടെയാണ് മംഗളൂരു സംഭവത്തിൻ്റെ വീഡിയോ പങ്കുവെച്ചത്. ഇത് പലരെയും തങ്ങളുടെ വീടിന്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

കാസർകോട്ടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മുഖം മൂടി സംഘത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല. പള്ളത്തെ വീട്ടുകാർ ശബ്ദ്ധം കേട്ട് ഉണർന്ന് സിസിടിവി നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് കവർച്ചക്കാർ നിൽക്കുന്നത് കണ്ടത്.

വീട്ടുകാർ ബഹളം വെച്ച് അയൽവാസികൾ എത്തുമ്പോഴെക്കും സംഘം ഇടറോഡിലൂടെ രക്ഷപ്പെട്ടിരുന്നു.

നിങ്ങളുടെ വീടിന്റെ സുരക്ഷയെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ.

Article Summary: Viral video links Surathkal robbers to Kasaragod theft attempts.

#KeralaCrime #Kasaragod #RobberyAttempt #Surathkal #CCTV #ViralVideo

  

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia