സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ മാനസികപീഡനത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ 7 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു
Jul 5, 2019, 18:38 IST
കാസര്‍കോട്: (www.kasargodvartha.com 05.07.2019) സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ മാനസികപീഡനത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയെ ഏഴു വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. മാലോം കൊന്നക്കാട് മുട്ടോംകടവിലെ ഷിജു എന്ന സച്ചിനെ (31) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (32) കോടതി ശിക്ഷിച്ചത്. 25,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 420 വകുപ്പുപ്രകാരം നാല് വര്‍ഷവും 406 വകുപ്പുപ്രകാരം മൂന്നുവര്‍ഷവുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികം തടവ് അനുഭവിക്കണം.
മീങ്ങോത്തെ ചെറിയപ്പയുടെ മകളും കളനാട്ടെ രാജന്റെ ഭാര്യയുമായ കെ വി അനിത (27) ആത്മഹത്യ ചെയ്ത കേസിലാണ് വിധിയുണ്ടായിരിക്കുന്നത്. 2013 മാര്‍ച്ച് ഒമ്പതിന് രാത്രി പുതിയകോട്ടയിലെ കെട്ടിടത്തിനകത്താണ് അനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് പുതിയകോട്ടയിലെ കെട്ടിടത്തില്‍ ജില്ലാ വ്യവസായകേന്ദ്രം വഴി അനിത ടൈലറിംഗ് യൂണിറ്റ് തുടങ്ങിയിരുന്നു. ഈ യൂണിറ്റില്‍ പിന്നീട് ഷിജുവും പങ്കാളിയായി. സ്ഥാപനം ലാഭത്തിലല്ലാതിരുന്നതിനാല്‍ അനിത ഷിജുവിന്റെ നിര്‍ദേശമനുസരിച്ച് തന്റെ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വെക്കുകയും ഇതുവഴി ലഭിച്ച അഞ്ചുലക്ഷത്തോളം രൂപ ഷിജുവിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പണം തിരിച്ചുനല്‍കാതിരുന്നതിലുള്ള വിഷമമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസ് കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Molestation, court, Top-Headlines, Crime, Suicide case: 7 imprisonment for accused
< !- START disable copy paste -->