city-gold-ad-for-blogger

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പകരം വീട്ടാൻ ശ്രമിച്ചെന്ന കേസിൽ റൗഡി ഷീറ്റർ അറസ്റ്റിൽ

Arrested rowdy sheeter Kodikeri Lokesh
Photo: Arranged

● കുണ്ടിക്കാനിൽ മീൻവിൽക്കുകയയിരുന്ന യുവാവിനെയാണ് ആക്രമിച്ചത്.
● നിലവിളി കേട്ട് അക്രമിസംഘം പിൻവാങ്ങി.
● പരുക്കേറ്റ ലുക്മാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
● പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
● വാടക കൊലയാളികളാണ് സുഹാസ് ഷെട്ടിയെ കൊന്നത്.

മംഗളൂരു: (KasargodVartha) സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ ഉള്ളാളിൽ ഒരു മത്സ്യത്തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ റൗഡിഷീറ്റർ കൊടിക്കേരി ലോകേഷിനെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളൂരു നഗരത്തിലെ കുണ്ടിക്കാനിൽ മീൻ വിൽക്കുകയായിരുന്ന ലുക്മാനെ ലോകേഷും കൂട്ടാളികളും ചേർന്ന് കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ബാജ്‌പെക്ക് സമീപം, ഗുണ്ടയായിരുന്ന സുഹാസ് ഷെട്ടിയെ മാരകായുധങ്ങൾ ഉപയോഗിച്ച് വാടക കൊലയാളികൾ വധിച്ചിരുന്നു. 

ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് പിറ്റേന്ന് മീൻ വിൽക്കുകയായിരുന്ന ലുക്മാനെ പൊലീസിൻ്റെ റൗഡീ പട്ടികയിലുള്ള ലോകേഷും കൂട്ടാളികളും ആക്രമിച്ചത്. ഷെട്ടിയുടെ കൊലപാതകത്തിന് പ്രതികാരമായിട്ടായിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തി. 

അക്രമസമയം സമീപത്തുണ്ടായിരുന്ന സ്ത്രീ ഭയന്ന് നിലവിളിച്ചതിനാൽ സംഘം പിന്മാറി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പരിക്കേറ്റ ലുക്മാന് ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ വാർത്ത ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Article Summary: A rowdy sheeter has been arrested by Mangaluru police for attacking a fisherman in Ullal as retaliation for the murder of Suhas Shetty. The victim, Lukman, was selling fish when attacked.
 

#MangaluruCrime, #RetaliationAttack, #SuhasShettyMurder, #RowdySheeterArrested, #UllalAttack, #KeralaNews
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia