സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍
Jan 21, 2018, 12:15 IST
പെരിയ: (www.kasargodvartha.com 21.01.2018) ആയംമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 60 കാരിയായ സുബൈദയുടെ മൃതദേഹം ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും റിപോര്‍ട്ട് ലഭിച്ചിട്ടില്ല. അതേസമയം ശ്വാസംമുട്ടിയാണ് സുബൈദ മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം.
കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിനു പുറമെ മറ്റ് ചിലരെയും ചോദ്യം ചെയ്തിട്ടുണ്ട്. ഒരു വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. കൈകാലുകളും മുഖവും തുണികൊണ്ട് ബന്ധിച്ച നിലയിലായിരുന്നു സുബൈദയുടെ മൃതദേഹം കണ്ടെത്തിയത്. ഹാളിലേക്ക് കയറുന്ന വാതിലിനരികിയില്‍ കമിഴ്ന്ന് കിടന്ന നിലയിലായിരുന്നു മൃതദേഹം.
മരണാനന്തര ചടങ്ങിന് ക്ഷണിക്കാനായി എത്തിയ ആള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കവുമുണ്ടായിരുന്നു. സുബൈദയെ കൊലപ്പെടുത്തിയ സംഘം സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് കരുതുന്നത്. വീടിനകത്തെ പൂട്ടിയ അലമാരയും മറ്റും പോലീസ് വിശദമായി പരിശോധിച്ചപ്പോള്‍ സ്വര്‍ണവും പണവും കാണാനില്ലെന്ന് വ്യക്തമായി. ഇതാണ് കവര്‍ച്ച നടന്നുവെന്ന സംശയം ബലപ്പെടാന്‍ കാരണം.
അതേസമയം ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ സുബൈദയ്ക്ക് എത്ര ആഭരണങ്ങള്‍ ഉണ്ടായിരുന്നുവെന്നോ കൈവശം എത്ര പണം സൂക്ഷിച്ചിരുന്നുവെന്നോ വ്യക്തമാകാത്തത് പോലീസിനെ ആശയക്കുഴപ്പത്തിലാഴ്ത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് സുബൈദ വധക്കേസ് അന്വേഷിക്കുന്നത്. സിഐമാരായ സി.കെ സുനില്‍ കുമാര്‍, വി.കെ വിശ്വംഭരന്‍ എന്നിവരും സ്‌ക്വാഡിലുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുകയാണ്. ജില്ലാ പോലീസ് മേധാവി കെ.ജി സൈമണിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. എസ് പിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
Related News:
സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു
കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Top-Headlines, Murder-case, Crime, Murder, Police, Investigation, custody, Subaida murder case; 3 in police custody
< !- START disable copy paste -->