സുബൈദ വധം: രണ്ട് പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍പരേഡിന് വിധേയരാക്കി; കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ഹരജി
Feb 9, 2018, 10:27 IST
പെരിയ: (www.kasargodvartha.com 09.02.2018) ആയമ്പാറ ചെക്കിപ്പള്ളത്തെ 60 കാരി സുബൈദയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കി. കോട്ടക്കണ്ണിയിലെ കെ.എം അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് വിധേയരാക്കിയത്.
18 പേര്‍ക്കിടയില്‍ രണ്ട് പേരെ നിര്‍ത്തിയാണ് തിരിച്ചറിയല്‍പരേഡ് നടത്തിയത്. സുബൈദയുടെ വീടിന്റെ അയല്‍പക്കത്ത് താമസിക്കുന്ന സ്ത്രീകള്‍ ഉള്‍പെടെ ആറു പേര്‍ പ്രതികളെ തിരിച്ചറിഞ്ഞു. പോലീസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സിജെഎം കോടതിയാണ് തിരിച്ചറിയല്‍പരേഡിന് അനുമതി നല്‍കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുബൈദ വധക്കേസിലെ രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് ഇവര്‍ റിമാന്‍ഡിലാവുകയായിരുന്നു.
ഇനി കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പുകള്‍ക്കുമായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ ഹരജി നല്‍കി. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജനുവരി 19 നാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇനി രണ്ടു പ്രതികളാണ് ഈ കേസില്‍ പിടികിട്ടാനുള്ളത്. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, custody, Accuse, Crime, Murder-case, Murder, Subaid murder case; Accused identified
< !- START disable copy paste -->