സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പക തീര്‍ക്കുന്നത് കല്യാണ വീടുകളില്‍; വിവാഹ സ്ഥലത്തെ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍ നാടിന്റെ പ്രശ്നമായി മാറുന്നു
Aug 28, 2019, 18:23 IST
കാസര്‍കോട്: (www.kasargodvartha.com 28.08.2019) സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തിന്റെ പക തീര്‍ക്കുന്നതിന് കല്യാണ വീടുകളില്‍. വിവാഹ സ്ഥലത്തെ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍ നാടിന്റെ പ്രശ്നമായി മാറുകയാണെന്നാണ് ആക്ഷേപം. കാസര്‍കോട് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികളാണ് ചേരിതിരിഞ്ഞ് കല്യാണ വീടുകളില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ദിവസം നെല്ലിക്കുന്നിലെ ഒരു കല്യാണ വീടിനു സമീപം വിവാഹത്തിനെത്തിയ വിദ്യാര്‍ത്ഥിയെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പൊതിരെ തല്ലുകയായിരുന്നു. സംഭവത്തിന്റെ കാരണം പോലും നാട്ടുകാര്‍ക്ക് ആദ്യം വ്യക്തമല്ലായിരുന്നു. പിന്നീടാണ് മര്‍ദനമേറ്റ വിദ്യാര്‍ത്ഥി സ്‌കൂളിലെ പ്രശ്നമാണ് മര്‍ദനത്തിന് കാരണമെന്ന് വെളിപ്പെടുത്തിയത്.
സംഭവം പോലീസിലും പരാതിയായി എത്തിയിരുന്നു. എന്നാല്‍ കുട്ടികള്‍ തമ്മിലുള്ള പ്രശ്നമായതു കൊണ്ട് പോലീസ് കേസെടുക്കാനോ മറ്റോ തയ്യാറായില്ല. കുട്ടികളുടെ ഭാവിയോര്‍ത്താണ് പോലീസ് നിയമനടപടികള്‍ സ്വീകരിക്കാതിരുന്നത്. ഇത് പലപ്പോഴും കുട്ടികള്‍ക്ക് വളമാകുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടംചേര്‍ന്ന് മറ്റൊരു സ്‌കൂളിലെത്തി പ്രശ്നം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതിനു പ്രതികാരമായി പ്രശ്നമുണ്ടായ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെത്തി അവിടെയും പ്രശ്നമുണ്ടാക്കുന്നു. രക്ഷിതാക്കളുടെ ഇടപെടല്‍ കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ നിസാര പ്രശ്നങ്ങളുടെ പേരില്‍ തലതല്ലിക്കീറുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Students, Wedding, Top-Headlines, Assault, Attack, Crime, Students fight makes natives problem
< !- START disable copy paste -->