Arrest | വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ

● മുഹമ്മദ് ജലാലുദ്ദീൻ എന്നയാൾ ആണ് അറസ്റ്റിലായത്
● ആത്മഹത്യ പ്രേരണാക്കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.
● 2024 ജൂൺ 30ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്
കാസർകോട്: (KasargodVartha) പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടക പുത്തൂർ സ്വദേശിയും നേരത്തെ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായിരുന്ന മുഹമ്മദ് ജലാലുദ്ദീൻ (30) ആണ് അറസ്റ്റിലായത്.
2024 ജൂൺ 30ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്വാർടേഴ്‌സിലെ താമസക്കാരിയായ പെൺകുട്ടിയാണ് മരണപ്പെട്ടത്. സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണാകുറ്റമാണ് യുവാവിനെതിരെ ചുമത്തിയിട്ടുള്ളത്. കാസർകോട് ടൗൺ പ്രിൻസിപ്പൽ എസ്ഐ പ്രദീഷ് കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ കമന്‍റായി നൽകാം.
Youth has been arrested in connection with the death of a plus one student in Kasaragod. The arrested person, Mohammed Jalaluddin, is a native of Puttur, Karnataka. The incident occurred on the night of June 30, 2024. The girl was found dead in her quarters in Kasaragod. The police have registered a case of abetment to death against the youth.
#DeathCase #YouthArrested #Kasaragod #StudentDeath #AbetmentToDeath #Crime