School Violence | ക്ലാസ് മുറിയില്‍ പത്താം ക്ലാസുകാരനെ സഹപാഠി മാരകായുധം കൊണ്ട് മൂക്കിടിച്ച് തകര്‍ത്തതായി പരാതി; പൊലീസ് കേസെടുത്തു
Jan 18, 2025, 16:16 IST

Representational Image Generated by Meta AI
● നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിലാണ് സംഭവം.
● 'വയറ്റിൽ കുത്തിയതിനെ ചോദ്യം ചെയ്തതിനാണ് മർദനമുണ്ടായത്'
● നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
നീലേശ്വരം: (KasargodVartha) പത്താം ക്ലാസ് വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയുടെ മർദനത്തിൽ പരുക്കേറ്റതായി പരാതി. സഹപാഠി മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ എല്ല് തകർത്തതായി പരാതിയിൽ പറയുന്നു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്.
ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു സംഭവം. സഹപാഠി വയറ്റിൽ കുത്തിയതിനെ ചോദ്യം ചെയ്തതിനാണ് മർദനം ഉണ്ടായതെന്നും തുടർന്ന് മാരകായുധം ഉപയോഗിച്ച് മൂക്കിന് ഇടിക്കുകയും എല്ല് തകരുകയും ചെയ്തുവെന്നുമാണ് ആരോപണം.
സംഭവത്തിൽ പരാതിയുടെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
#SchoolViolence #StudentAttack #KeralaNews #PoliceCase #ClassroomFight #Nileshwaram