city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Assault | ബൈകുകളിലെത്തിയ സംഘം ഫുട്‍ബോൾ കളിക്കിടെ വിദ്യാർഥിയെ അടിച്ച് പരുക്കേൽപിച്ചതായി പരാതി

Student Attacked During Football Match
Photo: Arranged

● മത്സരം ഷൂട് ഔടിലേക്ക് നീങ്ങിയപ്പോഴാണ് സംഭവം.
● ബൈക്കിൽ എത്തിയ സംഘമാണ് ആക്രമിച്ചത്.
● വിദ്യാർഥിയുടെ കൈയെല്ല് ഒടിഞ്ഞിട്ടുണ്ട്.

തളങ്കര: (KasargodVartha) ബൈകുകളിലെത്തിയ സംഘം ഫുട്‍ബോൾ കളിക്കിടെ വിദ്യാർഥിയെ അടിച്ച് പരുക്കേൽപിച്ചതായി പരാതി. തളങ്കര ബാങ്കോട്ടെ ശംസുദ്ദീന്റെ മകൻ ശഹബാസിനെ (14) അക്രമിച്ചുവെന്നാണ് പരാതി.

വെള്ളിയാഴ്ച വൈകീട്ട് തളങ്കരയിലായിരുന്നു സംഭവം. തളങ്കരയിൽ നടക്കുന്ന ഫുട്‍ബോൾ മത്സരത്തിനിടെ മത്സരം ഷൂട് ഔടിലേക്ക് നീങ്ങിയിരുന്നു. ഈ സമയത്ത് ബൈകുകളിലെത്തിയ സംഘം വിദ്യാർഥിക്ക് നേരെ അക്രമം നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്.

വിദ്യാർഥിയുടെ കൈയെല്ല് ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാവ് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

#Kerala #assault #football #violence #crime

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia