മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം ബസ് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു; പരിക്കേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
Feb 15, 2018, 19:48 IST
കാസര്‍കോട്: (www.kasargodvartha.com 15.02.2018) മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഒരു സംഘം ബസ് തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരങ്കൈ കടപ്പുറത്തെ സി.എം സലീമിന്റെ മകന്‍ ഹസന്‍ അനസിനാണ് (16) മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 4.30 മണിയോടെ അടുക്കത്ത് ബയലില്‍ വെച്ചായിരുന്നു അക്രമം.
തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹസന്‍. കണ്ണിനും കഴുത്തിനും ദേഹത്തും പരിക്കേറ്റ ഹസനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 അംഗ സംഘമാണ് ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഹസന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മൂന്നാഴ്ച മുമ്പ് ചേരങ്കൈയില്‍ ഫുട്‌ബോള്‍ മത്സരമുണ്ടായിരുന്നു. ഇവിടെ വെച്ച് വാക്കു തര്‍ക്കമുണ്ടാവുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഹൃത്ത് പിന്നീട് കാണിച്ചു തരാമെന്ന് പറഞ്ഞ് പോവുകയായിരുന്നുവെന്നും വ്യാഴാഴ്ച സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്നും ഹസന്‍ പരാതിപ്പെട്ടു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bus, Student, Assault, Attack, Crime, Student assaulted by gang < !- START disable copy paste -->
തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹസന്‍. കണ്ണിനും കഴുത്തിനും ദേഹത്തും പരിക്കേറ്റ ഹസനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 അംഗ സംഘമാണ് ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഹസന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
മൂന്നാഴ്ച മുമ്പ് ചേരങ്കൈയില്‍ ഫുട്‌ബോള്‍ മത്സരമുണ്ടായിരുന്നു. ഇവിടെ വെച്ച് വാക്കു തര്‍ക്കമുണ്ടാവുകയും പിന്നീട് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഹൃത്ത് പിന്നീട് കാണിച്ചു തരാമെന്ന് പറഞ്ഞ് പോവുകയായിരുന്നുവെന്നും വ്യാഴാഴ്ച സംഘടിച്ചെത്തി മര്‍ദിക്കുകയായിരുന്നുവെന്നും ഹസന്‍ പരാതിപ്പെട്ടു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Bus, Student, Assault, Attack, Crime, Student assaulted by gang