city-gold-ad-for-blogger

തെരുവിൽ മാത്രമല്ല; വീട്ടിനുള്ളിൽ കയറിയും തെരുവ് നായയ്ക്കൾ വിളയാട്ടം തുടങ്ങി; ആറു പേർക്ക് കടിയേറ്റു

Stray dog attack inside home in Nileshwaram
Photo: Special Arrangement

● പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.
● ദിവസങ്ങൾക്ക് മുൻപും ഇവിടെ ആക്രമണമുണ്ടായി.
● നായയെ തുരത്താൻ വീട്ടുകാർ ചൂടുവെള്ളം ഉപയോഗിച്ചു.
● ബോട്ടുജെട്ടിക്ക് സമീപമുള്ള വീടുകളിലാണ് ആക്രമണം നടന്നത്.

നീലേശ്വരം: (KasargodVartha) തെരുവുകളിൽ മാത്രമല്ല, വീടിനുള്ളിലേക്കും അതിക്രമിച്ചു കയറി തെരുവ് നായയുടെ വിളയാട്ടം. നീലേശ്വരം തൈക്കടപ്പുറത്ത് ആറ് പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്.

തൈക്കടപ്പുറം അഴിത്തലയിലാണ് തെരുവ് നായ്ക്കളുടെ ഈ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അഴിത്തല ബോട്ടുജെട്ടിക്ക് സമീപം രാജേഷിന്റെ വീടിനകത്ത് കയറിയാണ് വീട്ടുകാരെ നായ കടിച്ചത്. സമീപത്തെ വീടുകളിലും നായ്ക്കൾ ഇതേപോലെ അകത്ത് കടന്നു പരിഭ്രാന്തി സൃഷ്ടിച്ചു.

വീട്ടിലുണ്ടായിരുന്നവർ ചൂടുവെള്ളം ഒഴിച്ച് നായയെ പുറത്താക്കാൻ ശ്രമിച്ചപ്പോൾ, അത് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വാർഡ് കൗൺസിലർ പി.കെ. ലതയുടെ മകൻ ദിലീപ് (46), അഴിത്തലയിലെ ഗിരിജ ബാലൻ, അനിത സുഗുണ ദാസ് (40), തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപത്തെ രാജേഷ് നാരായണൻ (36), ടൂറിസം വകുപ്പിൽ അഴിത്തല ബീച്ചിൽ ജോലി ചെയ്യുന്ന അനീസ് ബദിയടുക്ക (42) എന്നിവർക്കാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പരിക്കേറ്റവരെല്ലാം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ദിവസങ്ങൾക്ക് മുൻപും ഈ പ്രദേശത്ത് നിരവധി പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.

ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Stray dog attack inside homes, injuring six in Nileshwaram, Kerala.

#StrayDogAttack #Nileshwaram #Kerala #DogBite #PublicSafety #AnimalAttack

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia