റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെയുണ്ടായ കല്ലേറ്; പോലീസ് കേസെടുത്തു, പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
Jul 9, 2019, 13:23 IST
കാസര്‍കോട്: (www.kasargodvartha.com 09.07.2019) പ്രമാദമായ കാസര്‍കോട് പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് മുഅദ്ദിനും കുടക് സ്വദേശിയുമായ റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം സാക്ഷി ചൂരിയിലെ ഹാഷിമിന്റെ സഹോദരന്‍ അസീസിന്റെ വീടിനു നേരെയാണ് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കല്ലേറുണ്ടായത്. ഈ സംഭവത്തില്‍ അസീസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നേരത്തെ ഹാഷിം സഹോദരന്‍ അസീസിന്റെ വീട്ടിലായിരുന്നു. ഈയടുത്താണ് ഈ വീടിന് സമീപം പുതിയ വീട് നിര്‍മിച്ച് താമസം അങ്ങോട്ടേക്ക് മാറിയത്. ഹാഷിമിനെ ലക്ഷ്യമാക്കിയാണ് ബൈക്കിലെത്തിയ സംഘം സഹോദരന്‍ അസീസിന്റെ വീടിനു നേരെ കല്ലേറ് നടത്തിയതെന്നാണ് സംശയിക്കുന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിരുന്നു.
കലാപം ലക്ഷ്യം വെച്ച് സംഘം ബൈക്കിലെത്തി അക്രമം നടത്തുകയായിരുന്നുവെന്നും കല്ലേറില്‍ വീടിന് ആയിരം രൂപയുടെ നഷ്ടം സംഭവിച്ചതായും അസീസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അക്രമത്തിനു ശേഷം കേളുഗുഡ്ഡെ ഭാഗത്തേക്കാണ് സംഘം ബൈക്ക് ഓടിച്ചുപോയതെന്ന് ദൃക്സാക്ഷികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Related News:
റിയാസ് മൗലവി വധക്കേസിലെ ഒന്നാം സാക്ഷിയുടെ സഹോദരന്റെ വീടിനു നേരെ കല്ലേറ്; കല്ലേറ് നടത്തിയത് ബൈക്കിലെത്തിയ സംഘം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, case, Police, Crime, Stone pelting; Police case registered
< !- START disable copy paste -->