Arrest | ബേക്കലിൽ ട്രെയിനിന് നേരെ കല്ലേറ്; ബീച്ചിലെ 2 തൊഴിലാളികൾ അറസ്റ്റിൽ

● റോഷൻ റായി, വി സുന്ദരൻ എന്നിവരാണ് പിടിയിലായത്.
● മദ്യപിച്ചാണ് പ്രതികൾ അക്രമം നടത്തിയതെന്ന് പോലീസ്.
● കല്ലേറിൽ ആർക്കും പരിക്കില്ല
കാസർകോട്: (KasargodVartha) ബേക്കൽ റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിനിന് നേരെ കല്ലെറിഞ്ഞ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ ബീച്ചിലെ തൊഴിലാളികളായ മുർഷിദാബാദ് സ്വദേശി റോഷൻ റായി (19), ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ വി സുന്ദരൻ (48) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്. മംഗ്ളുറു - ചെന്നൈ മെയിൽ എക്സ്പ്രസ് ബേക്കൽ സ്റ്റേഷനിൽ എത്തിയപ്പോൾ പ്ലാറ്റ്‌ഫോമിന്റെ അവസാന ഭാഗത്തുനിന്ന് ഇവർ കല്ലെറിയുകയായിരുന്നുവെന്നാണ് കേസ്.
കല്ലേറിൽ ആർക്കും പരിക്കേറ്റതായി റിപോർടുകളില്ല. മദ്യപിച്ചാണ് ഇരുവരും അക്രമം നടത്തിയത് എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Two workers were arrested for pelting stones at a train in Bekal after drinking alcohol. The incident took place on Tuesday, with no injuries reported.
#BekalIncident #StonePelting #TrainAttack #KasaragodNews #PoliceArrest #KeralaNews