ട്രെയിനിന് നേരെ വീണ്ടും കല്ലേറ്; മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സക്കായി പോവുകയായിരുന്ന യാത്രക്കാരന് പരിക്കേറ്റു, റെയില്‍വേ പോലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങി
Oct 28, 2017, 14:01 IST
കാസര്‍കോട്: (www.kasargodvartha.com 28.10.2017) ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. മംഗളൂരു ആശുപത്രിയിലേക്ക് ചികിത്സക്കായി പോവുകയായിരുന്ന യാത്രക്കാരന് പരിക്കേറ്റു. സംഭവത്തില്‍ റെയില്‍വേ പോലീസും ആര്‍പിഎഫും അന്വേഷണം തുടങ്ങി. ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന് നേരെ കോട്ടിക്കുളത്തിനും കളനാട് തുരങ്കത്തിനും ഇടയില്‍ രാവിലെ 11.45 നും 11.50 നും മധ്യേയുള്ള സമയത്താണ് കല്ലേറുണ്ടായത്.
യാത്രക്കാരനായ പഴയങ്ങാടായിലെ അഷ്‌റഫിനാണ് (48) പരിക്കേറ്റത്. മംഗളൂരുവില്‍ ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന അഷ്‌റഫ് ട്രെയിനിന്റെ പിറകിലെ ആദ്യത്തെ ലോക്കല്‍ കമ്പാര്‍ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. ശക്തമായ കല്ലേറില്‍ അഷ്‌റഫിന്റെ കൈമുട്ടിന് സാരമായി പരിക്കേറ്റു. ഇതിനിടയില്‍ ട്രെയിന്‍ കാസര്‍കോട് എത്തിച്ചേര്‍ന്നിരുന്നു. യാത്രക്കാര്‍ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അല്‍പസമയം കാസര്‍കോട്ട് നിര്‍ത്തിയിട്ടു. അഷ്‌റഫില്‍ നിന്നും പോലീസ് മൊഴിയെടുത്തു.
മംഗളൂരുവില്‍ ഡോക്ടറുടെ അപോയിന്‍മെന്റ് നേരത്തെ ലഭിച്ചതിനാല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നടത്താമെന്നും തിരിച്ചുവരുമ്പോള്‍ പരാതി നല്‍കാമെന്നും അഷ്‌റഫ് പോലീസിനോട് പറഞ്ഞു. കല്ലേറ് നടന്നതായി സംശയിക്കുന്ന സ്ഥലങ്ങളില്‍ റെയില്‍വേ പോലീസും ആര്‍പിഎഫും പരിശോധന നടത്തി. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളാണ് കല്ലെറിഞ്ഞതെന്ന് സംഭവം കണ്ട ഒരാള്‍ പോലീസിന് മൊഴി നല്‍കിയതായി അറിയുന്നു.
ട്രെയിനിനു നേരെയുള്ള കല്ലേറ് കാസര്‍കോട്ട് തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ അഞ്ചോളം സ്ഥലങ്ങളില്‍ കല്ലേറ് നടന്നതായി പോലീസില്‍ പരാതി ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ പോലീസ് ഗൗരവത്തോടെയാണ് ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Railway, Stone pelting, Stone pelting against Train; Man injured