city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൂഴിവാരല്‍ തൊഴിലാളികള്‍ക്കു നേരെ കല്ലേറ്; പിന്നില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആരോപണം, പരിക്കേറ്റ അഞ്ച് തൊഴിലാളികള്‍ ആശുപത്രിയില്‍

ചെറുവത്തൂര്‍: (www.kasargodvartha.com 19.05.2018) പൂഴിവാരല്‍ തൊഴിലാളികള്‍ക്കു നേരെ കല്ലേറ്. പിന്നില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആരോപണം. പരിക്കേറ്റ അഞ്ച് തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം അഴിമുഖത്തിനടുത്ത് വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.

മടക്കര കടവിലെ തൊലിലാളികളായ എരിഞ്ഞിക്കീലിലെ കെ.വി. കുഞ്ഞിരാമന്‍ (60), സി. രാജന്‍ (45), കിഴക്കേമുറിയിലെ ടി. ശശി (54), കാരിയിലെ എ.ടി. ബാലകൃഷ്ണന്‍ (52), മീന്‍കടവിലെ എം. രാമചന്ദ്രന്‍ (48) എന്നിവര്‍ക്കു നേരെയാണ് കല്ലേറുണ്ടായത്. പരിക്കേറ്റ ഇവരെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വലിയപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലേറ് നടത്തിയതെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ആരോപണം നിഷേധിച്ചു. വലിയപറമ്പ് ദ്വീപിന്റെ നാശത്തിനു വഴിയൊരുക്കുന്നതാണ് ഇപ്പോള്‍ പുഴയിലുള്ള മണ്ണെടുപ്പെന്നും, ജനങ്ങളെ അണിനിരത്തിയും നിയമപരമായും ഇതിനെ പ്രതിരോധിക്കുമെന്നും എന്നാല്‍ മണല്‍വാരല്‍ തൊഴിലാളികളെ ആക്രമിച്ചതില്‍ പങ്കില്ലെന്നും സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിനു പിന്നിലെന്നുമാണ് പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കുന്നത്.

തൊഴിലാളികളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പൂഴിവാരല്‍ തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മടക്കരയില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. മണല്‍വാരല്‍ തൊഴിലാളികള്‍ക്കു വേണ്ടി പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പുഴയില്‍ അടയാളപ്പെടുത്തി സ്ഥാപിച്ച ബോയകളും സംഘം നശിപ്പിച്ചതായി പരാതിയുണ്ട്.

പൂഴിവാരല്‍ തൊഴിലാളികള്‍ക്കു നേരെ കല്ലേറ്; പിന്നില്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമെന്ന് ആരോപണം, പരിക്കേറ്റ അഞ്ച് തൊഴിലാളികള്‍ ആശുപത്രിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Panchayath, president, Stone pelting, Employees, Crime, Stone pelting against Sand mining employees  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia