വാഹനപരിശോധനക്ക് പോലീസ് തടഞ്ഞിട്ട ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്; ക്ഷുഭിതരായ ഒരു സംഘം പോലീസ് വാഹനത്തിന് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് എസ് ഐക്ക് പരിക്ക്
Mar 25, 2018, 19:52 IST
മഞ്ചേശ്വരം: (www.kasargodvartha.com 25.03.2018) വാഹനപരിശോധനക്ക് പോലീസ് തടഞ്ഞിട്ട ബൈക്കിന് പിറകില്‍ കാറിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. ക്ഷുഭിതരായ ഒരുസംഘം ഹൈവേ പോലീസിന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ എസ്.ഐക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 10.30 മണിയോടെ മഞ്ചേശ്വരം പത്താംമൈലിലാണ് സംഭവം.
പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയപ്പോഴാണ് പിറകിലുണ്ടായിരുന്ന കാറിടിച്ചത്. ഇതേ തുടര്‍ന്ന് ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ റോഡിലേക്ക് തെറിച്ചുവീണു. റോഡിലെ വളവില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നരോപിച്ച് ഒരു സംഘം ആളുകള്‍ രംഗത്തുവരികയും പോലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെയാണ് പോലീസിന്റെ വാഹനത്തിന് നേരെ ചിലര്‍ കല്ലേറ് നടത്തിയത്.
കല്ലേറില്‍ ഹൈവേ പോലീസ് എസ്.ഐ നാരായണന് പരിക്കേറ്റു. നാരായണനെ കാസര്‍കോട്ടെ സ്വകാര്യാപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. പോലീസ് റോഡിലെ ഇടുങ്ങിയ ഭാഗത്തും വളവിലും പരിശോധന നടത്തുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Police, Attack, Stone pelting, Top-Headlines, Crime, Stone pelting against Police; SI injured
< !- START disable copy paste -->