Arrest | ഭജന മന്ദിരത്തിലെ കവര്‍ച്ച കേസില്‍ മോഷണമുതലുകളില്‍ ഭൂരിഭാഗവും പ്രതികളുടെ സഹായത്തോടെ കണ്ടെത്തി

● വില്‍ക്കാന്‍ കഴിയാത്തതിനാല്‍ മോഷണ മുതല്‍ വീട്ടില്‍ സൂക്ഷിച്ചു.
● പിടിയിലായവര്‍ നിരവധി മോഷണ കേസുകളില്‍ പ്രതികള്‍.
● മറ്റ് പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.
ബദിയഡുക്ക: (KasargodVartha) മാന്യയിലെ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി വിഗ്രഹവും രുദ്രാക്ഷമാലയും അടക്കം കവര്‍ച്ച ചെയ്ത കേസില്‍ മോഷണമുതലുകള്‍ പ്രതികളുടെ സഹായത്തോടെ കണ്ടെത്തി.
കേസില്‍ അറസ്റ്റിലായ ഉള്ളാളിലെ ഫൈസല്‍ (30), കര്‍ണാടക കബക താലൂകിലെ ഇബ്രാഹിം കലന്തര്‍ (42), ഉള്ളാളിലെ സാദത് അലി (28) എന്നിവരെ ബദിയടുക്ക എസ് ഐ കെ കെ നിഖിലും സംഘവും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതില്‍ നിന്നാണ് അയ്യപ്പവിഗ്രത്തിലെ കൈ, രുദ്രാക്ഷമാല, ഭണ്ഡാരത്തില്‍ നിന്നും കവര്‍ന്ന നാണയങ്ങള്‍ എന്നിവ പ്രതി ഫൈസലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.
വില്‍ക്കാന്‍ കഴിയാത്തതിനാലാണ് മോഷണ മുതല്‍ ഫൈസലിന്റെ വീട്ടില്‍ സൂക്ഷിച്ചത്. പ്രൈം ചെയ്ത വെള്ളി വിഗ്രഹം അടിച്ച് പൊളിച്ചപ്പോഴാണ് വിഗ്രഹത്തില്‍ നിന്നും കൈ വേര്‍പെട്ടത്. വിഗ്രഹത്തിന്റെ ബാക്കി ഭാഗം അറസ്റ്റിലായ നാലാം പ്രതിയുടെ കയ്യിലാണ് ഉള്ളതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നിരവധി മോഷണ കേസുകളില്‍ പ്രതിളാണ് ഇവര്‍. സാദത്ത് അലി മൂന്ന് ദിവസം മുമ്പാന്ന് അറസ്റ്റിലായത്.
കാസര്‍കോട് ജില്ലയിലെ പല സ്ഥലങ്ങളിലും മോഷണം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശാനുസരണം ഓരോ പൊലീസ് സ്റ്റേഷനിലും പ്രത്യേകം ക്രൈം സ്‌ക്വാഡുകള്‍ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബദിയടുക്ക പൊലീസ് എസ്‌ഐ നിഖിലും സംഘവും പ്രതികളെ പിടികൂടിയത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മേല്‍പറമ്പ് സ്റ്റേഷന്‍ പരിധിയിലെ പൊയിനാച്ചി ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലും, വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ എടനീര്‍ ക്ഷേത്രത്തിലും, കര്‍ണാടകയിലെ ബണ്ട് വാള്‍ ക്ഷേത്രം, മടിക്കേരി ബാങ്ക് കവര്‍ച്ച ശ്രമം, കുശാല്‍ നഗറില്‍ വീട് കുത്തിത്തുറന്നു മോഷണം തുടങ്ങി മറ്റു നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് വ്യക്തമായിരുന്നു.
മറ്റ് പ്രതികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കര്‍ണാടക പൊലീസുമായി ചേര്‍ന്ന് ഊര്‍ജിതമായ അന്വേഷണം നടത്തി വരികയാണ്. ഇതോടെ ബദിയഡുക്കയിലും മറ്റ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസുകള്‍ക്ക് തുമ്പ് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സംഘത്തില്‍ ഉള്‍പ്പെട്ട ഫൈസല്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും അറസ്റ്റിലായിരുന്നു. ഇബ്രാഹിം കലന്തറിനെതിരെ മേല്‍പറമ്പ്, വിദ്യാനഗര്‍, മഞ്ചേശ്വരം, കര്‍ണാടകയില ബണ്ട് വാള്‍, പുത്തൂര്‍ ടൗണ്‍, പുത്തൂര്‍ റൂറല്‍, ഉപ്പിനങ്ങാടി, വിട് ല, കുശാല്‍ നഗര്‍, വീരാജ്‌പേട്ട എന്നിവിടങ്ങളില്‍ കേസുകളുണ്ട്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കെഎല്‍ 14 ആര്‍ 1294 ആള്‍ടോ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
#KannurTheft, #BhajanaMandiram, #KeralaCrime, #PoliceArrest, #StolenIdols