Attack | 'ഹോടെലിന് നേരെ കല്ലേറ്; ഗ്ലാസും ടെലിവിഷനും തകർന്നു'; 2 പേർക്കെതിരെ കേസ്
● സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
● ഹോടെൽ വളപ്പിൽ അതിക്രമിച്ച് കയറി കല്ലെറിഞ്ഞതായാണ് പരാതി.
ബേക്കൽ: (KasargodVartha) ഉദുമ പാലക്കുന്നിലെ സ്റ്റാർ ഹോടെലിന് നേരെയുണ്ടായ കല്ലേറിൽ ഗ്ലാസും ടെലിവിഷനും തകർന്നതായി പരാതി. പാലക്കുന്നിലെ ബേക്കൽ പാലസ് ത്രീ സ്റ്റാർ ബാർ ഹോടെലിന് നേരെയാണ് കല്ലേറുണ്ടായത്. രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നും ടിവിയും ഗ്ലാസും തകർന്നതായും അരലക്ഷം രൂപയുടെ നഷ്ടം സംഭിച്ചതായും ഹോടെലുടമ പാലക്കുന്ന് കരിപ്പൊടിയിലെ ദീപക് ഗോപാലൻ ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളായ രണ്ടുപേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഹോടെലിലെത്തിയ അന്യസംസ്ഥാന തൊഴിലാളികളും പ്രദേശത്തെ ചിലരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പറയുന്നു. പിരിഞ്ഞുപോയ അന്യസംസ്ഥാന തൊഴിലാളികളിൽ രണ്ടുപേർ രാത്രി 10.30 മണിയോടെ അതിക്രമിച്ച് കടന്നാണ് അക്രമം നടത്തിയതെന്നാണ് പരാതി.
മുകൾ നിലയിലെ ഗ്ലാസും ടിവിയുമാണ് കല്ലേറിൽ തകർന്നത്. ബേക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
#KeralaCrime #HotelVandalism #Udum #Police #CCTV