പിതാവിനോടുള്ള വൈരാഗ്യത്തില്‍ മക്കളെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു
Sep 4, 2018, 13:04 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2018) പിതാവിനോടുള്ള വൈരാഗ്യത്തില്‍ മക്കളെ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട് കൊളമ്പക്കാലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമീന്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയാണ് 324, 354 വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
ചെമ്മനാട് കൊളമ്പക്കാലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സയ്യിദ് മുഹമ്മദ് ബുഖാരിയുടെ മക്കളായ എസ് ആഷിഫ് (12), സഹോദരി അന്‍ഷില ബേബി (14) എന്നിവരാണ് മൂന്നംഗ സംഘത്തിന്റെ അക്രമത്തിനിരയായത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഇഷാഅ് നിസ്‌കാരത്തിന് പള്ളിയില്‍ പോയ ആഷിഫ് മടങ്ങുംവഴി ക്വാര്‍ട്ടേഴ്സിന് സമീപം വെച്ചാണ് മൂന്നംഗ സംഘം ആക്രമിച്ചത്. ആഷിഫിന് ഇരുട്ടില്‍ വരാന്‍ പേടിയായത് കൊണ്ട് സഹോദരി പാതിവഴിയില്‍ കൂട്ടാന്‍ പോയതായിരുന്നു. ഈ സമയത്താണ് ആഷിഫിനെ മൂന്നംഗ സംഘം വഴിയില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ഇരുളിന്റെ മറവില്‍ വെച്ച് കുത്തിയത്. സംഭവം കണ്ട് സഹോദരി തടയാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടിക്കും കുത്തേറ്റത്.
പിതാവിനോടുള്ള വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പരാതി. തൊട്ടടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അമീന്‍ ജനാലക്കരികില്‍ വന്ന് സംസാരിക്കുന്നതിനെ വിലക്കിയിരുന്നതായും ഇതുസംബന്ധിച്ച് കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നുണ്ട്.
Related News:
12കാരനും സഹോദരിയായ 14കാരിക്കും കുത്തേറ്റു; അക്രമത്തിന് പിന്നില്‍ മൂന്നംഗ സംഘം, കുത്തിയത് ഇരുളിന്റെ മറവില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Assault, Attack, Crime, Police, case, Stabbing incident; Case against 3
< !- START disable copy paste -->