city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലാ പോലീസ് മേധാവിയുടെ 'കോമ്പിങ് ഓപറേഷന്‍'; 10 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍, സമന്‍സ് ലഭിച്ചിട്ട് മുങ്ങിനടന്നിരുന്ന 35 പേരും പിടിയിലായി

കാസര്‍കോട്: (www.kasargodvartha.com 28.10.2017) സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തികള്‍ ഉള്‍പെടെ വിവിധ കേസുകളില്‍ ഉള്‍പെട്ട് കോടതിയിലും, പോലീസ് സ്‌റ്റേഷനുകളിലും ഹാജരാകാതെ ഒളിവില്‍ കഴിയുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ 'കോമ്പിങ് ഓപറേഷനില്‍' ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ 'കോമ്പിങ് ഓപറേഷന്‍'; 10 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍, സമന്‍സ് ലഭിച്ചിട്ട് മുങ്ങിനടന്നിരുന്ന 35 പേരും പിടിയിലായി

അറസ്റ്റ് ചെയ്തവരില്‍ ഭൂരിപക്ഷവും കുറേ വര്‍ഷങ്ങളായി ഒളിച്ചു നടന്നിരുന്നവരാണ്. കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ -നാല്, ഹൊസ്ദുര്‍ഗ് -രണ്ട്, മഞ്ചേശ്വരം, ബദിയടുക്ക, ബേക്കല്‍, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളില്‍ ഒന്നു വീതം അടക്കം 10 പേരെയും, കോടതിയുടെ സമന്‍സ് ഉണ്ടായിട്ടും കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറി വാറണ്ടായ 35 പേരെയും അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി. ഇതില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എട്ടു പേരും കുമ്പള പോലീസ് സ്‌റ്റേഷനില്‍ അഞ്ചു പേരും, മഞ്ചേശ്വരം, കാസര്‍കോട്, ബദിയടുക്ക, അമ്പലത്തറ പോലീസ് സ്‌റ്റേഷനുകളില്‍ മൂന്നു വീതവും കൂടാതെ മറ്റു 10 പേരും ഉള്‍പെടുന്നു. ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ഹോട്ടലുകളിലും, ലോഡ്ജുകളിലും, ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്റ്റേഷനുകളിലും ഇതിന്റെ ഭാഗമായി പോലീസ് പരിശോധന നടത്തി.

പരിശോധനയില്‍ സംശയം തോന്നിയ 68 പേരെ ചോദ്യം ചെയ്തു വിശദ വിവരങ്ങള്‍ ശേഖരിച്ചു. 27ന് രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ 'കോമ്പിങ് ഓപറേഷന്‍ പുലര്‍ച്ചെ ഒരു മണി വരെ തുടര്‍ന്നു. 'കോമ്പിങ് ഓപറേഷനില്‍ ജില്ലയിലെ മുഴുവന്‍ ഡി വൈ എസ് പിമാരും, സി ഐ മാരും, എസ് ഐ മാരും, ഷാഡോ പോലീസ്, ഡി പി സി എല്‍ പി സ്‌പെഷ്യല്‍ സ്‌ക്വാഡ് ടീം, പോലീസ് സ്‌റ്റേഷനുകളിലെ 75 ശതമാനത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്ന ഇത്തരം ക്രിമിനലുകള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത മാസവും കോമ്പിങ് ഓപറേഷന്‍ നടത്താന്‍ ജില്ലാ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Kerala, Police, Arrest, Accuse, News, District Police Chief, Combing Operation, KG Simon.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia