കോളനിയിലെ അനധികൃത മദ്യ വില്‍പ്പനയും അക്രമവും നാടിന്റെ സമാധാനം തകര്‍ക്കുന്നു; കോളനിയില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ ഞെട്ടി നാട്, മകനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്
Jun 29, 2019, 18:36 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 29.06.2019) കോളനിയിലെ അനധികൃത മദ്യ വില്‍പ്പനയും അക്രമവും നാടിന്റെ സമാധാനം തകര്‍ക്കുന്നു. ഈസ്റ്റ് എളേരി അതിരുമാവ് കോളനിയില്‍ നടന്ന ക്രൂരമായ കൊലപാതകത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് നാട്. മദ്യ ലഹരിയില്‍ മകന്‍ പിതാവിനെ കൊന്നതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
അതിരുമാവ് പുതിയകൂട്ടത്തില്‍ പാപ്പിനി വീട്ടില്‍ ദാമോദരന്‍(62) ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനും മകനും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് മരവടി കൊണ്ടുള്ള തലക്കടിയേറ്റ് ദാമോദരന്‍ മരിച്ചത്. മകന്‍ അനീഷിനെ(32) ചിറ്റാരിക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ദാമോദരന്റെ മൃതദേഹം വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. കെ.സുധാകരന്‍, ചിറ്റാരിക്കാ ല്‍ എസ്‌ഐ, കെ.പി.വിനോദ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി. വിരലടയാള, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയമായ രീതിയില്‍ തെളിവുകള്‍ ശേഖരിക്കും. മലയോര മേഖലയിലെ കോളനികളില്‍ ഇപ്പോഴും തുടരുന്ന വ്യാജവാറ്റും മദ്യ ഇടപാടും കുടുംബങ്ങളിലും സമൂഹത്തിലും വലിയ പ്രശ്‌നങ്ങള്‍ക്കാണ് ഇടയാക്കുന്നത്. പോലീസും എക്‌സൈസും മദ്യ വില്‍പ്പന തടയാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതൊന്നും ഫലം കണ്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chittarikkal, News, Kasaragod, Murder, Death, Police, arrest, Remand, Crime, Son kills father in Chittarikkal.