Death | കാസർകോട് സ്വദശിയായ സൈനികൻ ഭോപ്പാലിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
● ബേഡകം കുണ്ടംകുഴിയിലെ ശോഭിത്ത് കുമാർ ആണ് മരിച്ചത്.
● കൊല്ലരങ്കോട് നാരായണൻ - ശാന്ത ദമ്പതികളുടെ മകനാണ് മരിച്ചത്.
● പൊലീസ് അന്വേഷണം തുടങ്ങി.
ബേഡകം: (KasargodVartha) കാസർകോട് സ്വദശിയായ സൈനികനെ ഭോപ്പാലിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം കുണ്ടംകുഴിയിലെ കൊല്ലരങ്കോട് നാരായണൻ - ശാന്ത ദമ്പതികളുടെ മകൻ ശോഭിത്ത് കുമാർ (35) ആണ് മരിച്ചത്.
തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈന്യവും അന്വേഷണം നടത്തുന്നതായാണ് സൂചന.
ശോഭിത്തിന്റെ അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തി. ഭാര്യ രേഷ്‌മ. ഒരു കുട്ടിയുണ്ട്. സജന ഏക സഹോദരിയാണ്.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
#Kasaragod #soldier #death #Bhopal #IndianArmy #RIP