പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് ജവാന് മര്‍ദനം
Feb 25, 2019, 11:07 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.02.2019) തറവാട്ട് കളിയാട്ടത്തിനിടെ പരസ്യമായി മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് ബി എസ് എഫ് ജവാനെ ഒരു സംഘം മര്‍ദിച്ചതായി പരാതി. അത്തിക്കോത്ത് സ്വദേശിയും ഗുജറാത്തിലെ ബി എസ് എഫ് ജവാനുമായ കെ സിജിനാണ് (30) മര്‍ദനമേറ്റത്. കണ്ണിനു മുകളില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖത്തും, ചുണ്ടിനും, കൈ - കാലുകളിലും പരുക്കുണ്ട്. ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. അത്തിക്കോത്ത് പാലങ്ങം തറവാട്ടില്‍ കളിയാട്ടം നടക്കുന്നതിനിടയില്‍ പരസ്യ മദ്യപാനം നടത്തുകയായിരുന്ന പത്തോളം പേരോട് ഇവിടുന്ന് മദ്യപിക്കരുതെന്ന് സിജിനും കൂട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം അക്രമിക്കുകയായിരുന്നെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിജിന്‍ പറഞ്ഞു.
ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കി. ബി ജെ പി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ജവാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Assault, Attack, Crime, Soldier attacked by gang
< !- START disable copy paste -->