നിരവധി പിടിച്ചുപറി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; കൂട്ടാളിക്കായി തിരച്ചില്‍
Oct 20, 2017, 23:58 IST
കാസര്‍കോട്: (www.kasargodvartha.com 20/10/2017) നിരവധി പിടിച്ചുപറിക്കേസുകളില്‍ പ്രതിയായ യുവാവിനെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. നാലാംമൈല്‍ തൈവളപ്പ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മെഹ്‌സനെ (20)യാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാനഗറില്‍ വെച്ച് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ പിടികൂടിയത്.
റെയില്‍വെ സ്റ്റേഷന്‍ റോഡില്‍ വെച്ച് യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്, ബങ്കരക്കുന്നില്‍ വെച്ച് വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസ്, മുരളി മുകുന്ദ് ഓഡിറ്റോറിയത്തിന് സമീപത്ത് വെച്ച് ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നും 1,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസ്, പുലിക്കുന്ന് ടൗണ്‍ ഹാളിന് സമീപത്ത് വെച്ച് രണ്ട് പേരില്‍ നിന്നും പണം തട്ടിയെടുത്ത കേസ് ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മെഹ്‌സനെന്ന് പോലീസ് പറഞ്ഞു.
മെഹ്‌സിന്റെ കൂട്ടാളിയായ നെല്ലിക്കുന്ന് പള്ളത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹാഷി (19)മിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ഇവരുടെ സംഘത്തില്‍ മറ്റു രണ്ട് പേര്‍ കൂടി ഉള്‍പെട്ടതായി പോലീസ് സംശയിക്കുന്നു. രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങിയാണ് പണവും വിലപ്പെട്ട സാധനങ്ങളും സംഘം കവരുന്നത്.
സി ഐ അബ്ദുര്‍ റഹീമിന് പുറമെ എസ് ഐ അജിത് കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ രാജേഷ്, ഹോസ്റ്റിന്‍, ഗോകുല്‍, ജിനീഷ്, ജൂനിയര്‍ എസ് ഐ റൗഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Crime, Accuse, Arrest, Police, Investigation, News, Mehsin, Hashim.
< !- START disable copy paste -->