'കോഴിക്കോട് വിമാനത്താവളം വഴി 44 തവണകളിലായി 21.68 കോടി രൂപയുടെ സ്വർണം കടത്തി'; അഞ്ച് കാസർകോട് സ്വദേശികളടക്കം 8 പേർ അറസ്റ്റിൽ; പിടിയിലായവരിൽ ജ്വലറി ഉടമകളും ആരോഗ്യ പ്രവർത്തകരും
Oct 22, 2021, 12:16 IST
കൊച്ചി: (www.kasargodvartha.com 22.10.2021) ഈ വർഷം 44 തവണ കോഴിക്കോട് വിമാനത്താവളം വഴി സ്വർണം കടത്തിയെന്നതിന് കാസർകോട് കേന്ദ്രീകരിച്ചുള്ള സംഘത്തെ കൊച്ചിയിലെ കസ്റ്റംസ് ഡിപാർട്മെന്റിന്റെ പ്രത്യേക ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എസ് ഐ ഐ ബി) പിടികൂടി. കാസർകോട് സ്വദേശികളായ സൈനുൽ ആബിദ്, ഹാശിം ബി എ, മുഹമ്മദ് കുഞ്ഞി അബ്ദുല്ല, മഹ് മൂദ് എ എസ്, സർഫ്രാസ് എൻ എ, മലപ്പുറം സ്വദേശികളായ നവാഫ് പി, നസീഫ് അലി, അൻശിഫ് മോൻ ടി കെ എന്നിവരാണ് അറസ്റ്റിലായത്.
സംസ്ഥാന കോവിഡ് നിരീക്ഷണത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 2021 ഫെബ്രുവരി നാലിനും 2021 ഏപ്രിൽ രണ്ടിനും ഇടയിൽ 44 തവണകളിലായി 21.68 കോടി രൂപ വിലവരുന്ന 47.748 കിലോഗ്രാം സ്വർണം കടത്തിയതായാണ് കസ്റ്റംസ് പറയുന്നത്. വിമാനത്താവളത്തിലെ കോവിഡ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്ന നവാഫ്, നസീഫ്, അൻശിഫ് എന്നിവർ, വിമാനത്താവളത്തിൽ നിന്ന് കടത്തിയ സ്വർണം കൊണ്ടുവരാൻ കാരിയറുകളെ സഹായിച്ചതായും സൈനുൽ ആബിദും ഹാശിമും ആയിരുന്നു സ്വർണക്കടത്തിന് പിന്നിലെ സൂത്രധാരന്മാരുമെന്നാണ് റിപോർട്.
2021 ഏപ്രിൽ രണ്ടിന് കോഴിക്കോട് വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) രണ്ടുപേരെ പിടികൂടിയതോടെയാണ് സംഭവം പുറത്തുവന്നത്. പിടിയിലായവർ വിമാനത്താവളത്തിലെ ജീവനക്കാരായ നസീഫിനും നവാഫിനും സ്വർണം കൈമാറിയയതായി മൊഴി നൽകി. തുടർന്ന് ജീവനക്കാരെ പിടികൂടുകയും ഏകദേശം രണ്ട് കിലോഗ്രാം സ്വർണം ഇവരിൽ നിന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. കൂടുതൽ അന്വേഷണത്തിനായി കേസ് പിന്നീട് കൊച്ചി എസ്ഐഐബിക്ക് കൈമാറി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കൂടുതൽ പേർ അറസ്റ്റിലായത്.
നസീഫിനും നവാഫിനും യഥാക്രമം 4.76 ലക്ഷം രൂപയും 6.59 ലക്ഷം രൂപയും പ്രതിഫലമായി ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. നവാഫും നസീഫും ഡ്യൂടിയിൽ ഇല്ലാതിരുന്നപ്പോഴെല്ലാം അൻശിഫ് സഹായിച്ചെന്നാണ് വിവരം. ചെലവുകളെല്ലാം കഴിച്ച് ലാഭത്തിന്റെ 20 ശതമാനം സൈനുൽ ആബിദിന് ലഭിച്ചിരുന്നതായും ജ്വലറി ഉടമയായ മഹ് മൂദ് എ എസ്, കടത്തിയ സ്വർണം സ്വീകരിച്ച്, അത് സംസ്‌കരിച്ച് മുംബൈയിലെ സ്വർണ വ്യാപാരികൾക്കും മറ്റൊരു ജ്വലറി ഉടമയായ സർഫ്രാസ് സ്വർണം ശേഖരിച്ച് സംസ്കരിച്ച് പ്രാദേശിക വിപണിയിൽ വിൽക്കുകയുമാണ് ചെയ്തിരുന്നത് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Keywords: Kochi, Kerala, News, Kasaragod, Ernakulam, Kozhikode, Malappuram, Crime, Investigation, Police, Gold, Seized, Cash, Top-Headlines, Airport, COVID-19, Jewellery, Arrest, Smuggled gold via the Kozhikode airport; 8 arrested. < !- START disable copy paste -->