ഡേറ്റിംഗ് ആപ്പ് വഴി പതിനാറുകാരനെ പീഡിപ്പിച്ച സംഭവം; ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു; ആകെ കേസുകൾ 16 ആയി
● കേസിൽ ബേക്കൽ എ.ഇ.ഒ ഉൾപ്പെടെ ഒൻപത് പേരെ ഇതിനകം അറസ്റ്റ് ചെയ്തു.
● ഏതാനും മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
● കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഓരോ പ്രതിക്കെതിരെയും പ്രത്യേക കേസുകളാണ് എടുക്കുന്നത്.
● ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരമൊരു സംഭവം ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്.
● കേസിൽ കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ചന്തേര: (KasargodVartha) ഡേറ്റിംഗ് ആപ്പ് വഴി സൗഹൃദത്തിലാക്കി പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചന്തേര പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. റിയാസിനെതിരെയാണ് ചന്തേര പൊലീസ് പുതിയ കേസ് ചാർജ് ചെയ്തത്. ഇതോടെ ആൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവ പരമ്പരയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 16 ആയി ഉയർന്നു.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഡേറ്റിംഗ് ആപ്പിലൂടെ കുട്ടിയെ പരിചയപ്പെട്ട പ്രതികൾ വിവിധയിടങ്ങളിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തതായാണ് പരാതിയിൽ പറയുന്നത്.
അന്വേഷണവും അറസ്റ്റും
ഈ കേസിൽ ഇതിനകം ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി സി. ഗിരീഷ് (50), ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. സൈനുദ്ദീൻ (52), വെള്ളച്ചാലിലെ സുകേഷ് (30), പന്തൽ ജീവനക്കാരനായ തൃക്കരിപ്പൂരിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി.കെ. അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത് (36), നാരായണൻ (60), പിലിക്കോട്ടെ ചിത്രരാജ് (48) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
പൊലീസ് നടപടി
ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവങ്ങൾ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓരോ പ്രതിക്കെതിരെയും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
ഈ വാർത്ത ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കൂ.
Article Summary: 16 cases registered in Chandera for harassment of a 16-year-old boy via dating app.
#KasaragodNews #ChanderaPolice #DatingAppCase #ChildAbuseAwareness #KeralaPolice #OnlineSafety






