Assault | 'വാഹനത്തിന് വഴി കൊടുക്കാത്തതിനെ ചൊല്ലി തർക്കം', 2 യുവാക്കളെ ആക്രമിച്ചതായി പരാതി; 6 പേർക്കെതിരെ കേസെടുത്ത് പൊലീസ്
● തളങ്കര പടിഞ്ഞാറിലാണ് കേസിനാസ്പദമായ സംഭവം.
● പ്രതികളിൽ ഒരാൾ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് പരാതി.
കാസർകോട്: (KasargodVartha) വാഹനത്തിന് വഴി കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ രണ്ടുയുവാക്കളെ അക്രമിച്ചെന്ന കേസിൽ ആറ് പേർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി 10.45 മണിയോടെ തളങ്കര പടിഞ്ഞാറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തളങ്കര പടിഞ്ഞാർ സ്വദേശിയായ ഖലീൽ അബ്ദുൽ റസാഖ് (39), സുഹൃത്ത് സിയാൻ എന്നിവരെ വീടിനടുത്ത് വെച്ച് ആറ് പേരടങ്ങുന്ന സംഘം തടഞ്ഞുനിർത്തുകയും ശാഹിൽ എന്നയാൾ സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയും മറ്റുള്ളവർ ഉന്തിയും തള്ളിയും ഇരുവരെയും പരുക്കേൽപിച്ചുവെന്നാണ് കേസ്.
പരാതിയിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാഹിൽ, അക്ബർ അലി, ശബീർ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് മൂന്ന് പേർക്കെതിരെയുമാണ് ബിഎൻഎസ് 126(2), 115(2), 118(1), 351(2), 3(5) വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
#Kasargod #Kerala #assault #roadrage #crime #police #investigation