city-gold-ad-for-blogger

Siddique's murder Investigation | സിദ്ദീഖിൻ്റെ കൊലപാതകം: അന്വേഷണം ശക്തമാക്കി പൊലീസ്; പ്രത്യേക സംഘം രംഗത്ത്; പിന്നിൽ ക്വടേഷൻ സംഘം? മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ് മോർടം റിപോർട്

കാസർകോട്: (www.kasargodvartha.com) സീതാംഗോളി മുഗു സ്വദേശി സിദ്ദീഖിൻ്റെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായർ, ക്രൈം റെകോർഡ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ 14 പേരാണുള്ളത്.
  
Siddique's murder Investigation | സിദ്ദീഖിൻ്റെ കൊലപാതകം: അന്വേഷണം ശക്തമാക്കി പൊലീസ്; പ്രത്യേക സംഘം രംഗത്ത്; പിന്നിൽ ക്വടേഷൻ സംഘം? മരണ കാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ് മോർടം റിപോർട്

അതിനിടെ സിദ്ദീഖിന്റെ പ്രാഥമിക പോസ്റ്റ് മോർടം റിപോർട് പുറത്തുവന്നു. മരണ കാരണം തലയ്‌ക്കേറ്റ ക്ഷതവും തലച്ചോറിലെ രക്ത സ്രാവവും ആന്തരിക അവയവങ്ങള്‍ക്കേറ്റ പരുക്കും മൂലമെന്നാണ് റിപോർടിൽ പറയുന്നത്. കാലിന്റെ ഉപ്പൂറ്റിയില്‍ അടികൊണ്ട പാടുകളും ഉള്ളതായും റിപോർട് വ്യക്തമാക്കുന്നു.

അതേസമയം പൊലീസ് കസ്റ്റഡിയിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരിൽ ഒരാളെ വിട്ടയച്ചതായും അറിയുന്നു. രണ്ട് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. എട്ടുപേരെക്കുറിച്ച് സൂചന ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ക്വടേഷൻ സംഘമാണ് സിദ്ദീഖിനെ ആക്രമിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. അന്താരാഷ്ട്ര കുറ്റവാളിയായ രവി പൂജാരിയുടെ സംഘാംഗമായ പൈവളിക സ്വദേശി സിയയുടെ സംഘമാണിതെന്നാണ് സൂചന. അതേസമയം ക്വടേഷന് പിന്നിൽ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടയാളാണെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പ്രതികളിൽ പലരും അയൽ സംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പൊലീസ് നിഗമനം. അതിനാൽ ഇവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിദ്ദീഖിനെ തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പ് സംഘം സഹോദരൻ അൻവറിനെയും ബന്ധു അൻസാരിയെയും തട്ടിക്കൊണ്ട് മർദിച്ച് അവശരാക്കിയിരുന്നു. ഇവർ മംഗ്ളൂറിൽ ചികിത്സയിൽ തുടരുകയാണ്. കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. സിദ്ദീഖിന്റെ മുൻകാല ഇടപാടുകളും അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്.

Keywords:  Kasaragod, Kerala, News, Top-Headlines, Investigation, Police, Murder, Murder-case, Crime, Attack, Postmortem, Postmortem report, Custody, Siddique's murder: Special team to probe. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia