city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation goes on | സിദ്ദീഖിന്റെ കൊലപാതകം: 'തട്ടിക്കൊണ്ട് പോകാന്‍ ക്വടേഷന്‍ നല്‍കിയത് കുഞ്ചത്തൂര്‍ സ്വദേശി'; മൃതദേഹം ആശുപത്രിയിലെത്തിച്ച 2 പേര്‍ പിടിയില്‍; തടങ്കലില്‍ പാര്‍പിച്ച പൈവളിഗെയിലെ വലിയ വീട്ടില്‍ ഫോറന്‍സിക് പരിശോധന

മഞ്ചേശ്വരം: (www.kasargodvartha.com) ഗള്‍ഫുകാരനും പുത്തിഗെ മുഗു സ്വദേശിയുമായ അബൂബകര്‍ സിദ്ദീഖി (32) നെ തട്ടിക്കൊണ്ട് പോയി ഇഞ്ചിഞ്ചായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്പെട്ട രണ്ട് പ്രതികള്‍ പൊലീസ് പിടിയിലായി. മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അതിനിടെ സിദ്ദീഖിനെ തട്ടികൊണ്ടുപോയി തടങ്കലില്‍ പാര്‍പിച്ചതായി കരുതുന്ന പൈവളിഗെയിലെ വീട് പൊലീസ് കണ്ടെത്തുകയും ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന പൈവളിഗെയിലെ അധോലോക സംഘത്തെ പിടികൂടാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിച്ചു. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേക്കാണ് അന്വേഷണം വ്യാപിപ്പിച്ചത്.
                
Investigation goes on | സിദ്ദീഖിന്റെ കൊലപാതകം: 'തട്ടിക്കൊണ്ട് പോകാന്‍ ക്വടേഷന്‍ നല്‍കിയത് കുഞ്ചത്തൂര്‍ സ്വദേശി'; മൃതദേഹം ആശുപത്രിയിലെത്തിച്ച 2 പേര്‍ പിടിയില്‍; തടങ്കലില്‍ പാര്‍പിച്ച പൈവളിഗെയിലെ വലിയ വീട്ടില്‍ ഫോറന്‍സിക് പരിശോധന

സിദ്ദീഖ് കൊല്ലപ്പെട്ടുവെന്ന് ബോധ്യപ്പെട്ട ഉടനെ പ്രതികള്‍ കടന്നുകളഞ്ഞത് കര്‍ണാടകയിലേക്കാണെന്നാണ് കരുതുന്നത്. പ്രതികളുടെ സംഘത്തില്‍ മുമ്പ് ഉണ്ടായിരുന്ന ബാളിഗെ അസീസ് കൊലക്കേസിലെ പ്രതിയായ മടിക്കേരിയിലെ ക്രിമിനലിന്റെ രഹസ്യ കേന്ദ്രത്തിലേക്കാണ് പ്രതികള്‍ ആദ്യം പോയതെന്നും 10 പേരാണ് സംഘത്തില്‍ ഉള്ളതെന്നും സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവിടെ നിന്നും പല സംഘങ്ങളായി പിരിഞ്ഞവര്‍ ഗോവയിലേക്കും മുംബൈയിലേക്കും കടന്നതായാണ് പൊലീസ് സംശയിക്കുന്നത്.

ഗള്‍ഫ് കേന്ദ്രീകരിച്ച് കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രതികള്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. മുഖ്യ പ്രതിയായ ഒരാള്‍ ഗള്‍ഫിലെത്തിയതായി പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച ഒരാളെ ബെംഗ്‌ളുറു വിമാനത്താവളത്തില്‍ വെച്ചു പിടികൂടിയതായാണ് വിവരം. ഗള്‍ഫിലെത്തിയതായി കരുതുന്നയാളെ വിട്ടു കിട്ടാനായി റെഡ് കോര്‍ണര്‍ നോടീസ് ഇറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
                          
Investigation goes on | സിദ്ദീഖിന്റെ കൊലപാതകം: 'തട്ടിക്കൊണ്ട് പോകാന്‍ ക്വടേഷന്‍ നല്‍കിയത് കുഞ്ചത്തൂര്‍ സ്വദേശി'; മൃതദേഹം ആശുപത്രിയിലെത്തിച്ച 2 പേര്‍ പിടിയില്‍; തടങ്കലില്‍ പാര്‍പിച്ച പൈവളിഗെയിലെ വലിയ വീട്ടില്‍ ഫോറന്‍സിക് പരിശോധന

സിദ്ദീഖിനെ കാല്‍വെള്ളയില്‍ അടിച്ച് ഭേദ്യം ചെയ്തത് ശാഫി എന്ന പ്രതിയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്. തലയ്ക്ക് ഏറ്റ ക്ഷതമാണ് സിദ്ദീഖിന്റെ മരണത്തിന് കാരണമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ പറയുന്നു. സിദ്ദീഖിനെ കെട്ടിയിട്ട് മണിക്കൂറുകളോളം ഇഞ്ചിഞ്ചായി മര്‍ദിച്ച് ചോദ്യം ചെയ്തിരുന്നുവെന്ന് കസ്റ്റഡിയിലായവരിൽ നിന്നും പൊലീസിന് വിവരം ലഭിച്ചതായി അറിയുന്നു. മര്‍ദനമുറകള്‍ നടന്ന വീട്ടില്‍ ഫോറന്‍സിക് വിഭാഗം നടത്തിയ പരിശോധനയില്‍ രക്തക്കറയും മറ്റു തെളിവുകളും ശേഖരിച്ചതായാണ് വിവരം. സിദ്ദീഖിനെയും സഹോദരനെയും ബന്ധുവിനെയും ഡോളര്‍ ഇടപാടുമായി ബന്ധപ്പെട്ട് പൈവളിഗെ അധോലോക സംഘത്തിന് ക്വടേഷന്‍ നല്‍കിയതായി പറയുന്ന മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുഞ്ചത്തൂര്‍ സ്വദേശിയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Crime, Murder-case, Investigation, Police, Arrested, Accused, Killed, Siddique Murder, Siddique murder: Police investigation goes on.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia