city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തന്നെ തട്ടിക്കൊണ്ടുപോയത് ആളുമാറിയെന്ന് സിദ്ദീഖ്; ഒന്നര മണിക്കൂര്‍ വാള്‍ മുനയില്‍ നിന്നത് മരണ ഭീതിയോടെ, പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ്, പ്രതികളെ കുറിച്ച് സൂചന

കുമ്പള: (www.kasargodvartha.com 02.08.2019) തന്നെ തട്ടിക്കൊണ്ടുപോയത് ആളുമാറിയാണെന്ന് ആരിക്കാടി സ്വദേശിയും മുന്‍ ഗള്‍ഫുകാരനുമായ സിദ്ദീഖ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. തന്റെ സഹോദരന്‍ സത്താറാണെന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. ഒരു സ്വിഫ്റ്റ് ഡിസയറിലും ഒരു ആള്‍ട്ടോ കാറിലുമാണ് തന്നെ പിടിച്ചുകൊണ്ടുപോയത്. ഒന്നര മണിക്കൂര്‍ വാള്‍ മുനയില്‍ മരണഭീതിയോടെയാണ് കഴിഞ്ഞത്. ആഴ്ചകള്‍ക്ക് മുമ്പ് മദ്രസ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോ സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് 34 കാരനായ മുന്‍ പ്രവാസി യുവാവിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്.

മക്കള്‍ക്ക് പലഹാരം മേടിക്കാനാണ് താന്‍ ഉപ്പളയിലേക്ക് പുറപ്പെട്ടതെന്ന് സിദ്ദീഖ് പറഞ്ഞു. വഴിയില്‍ ബന്തിയോട് എത്തിയപ്പോള്‍ പള്ളിയില്‍ കയറി നിസ്‌കരിച്ചു. പുറത്ത് നിരവധി കാറുകള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ കുറച്ചകലെയാണ് തന്റെ കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. കാറില്‍ കയറാന്‍ നില്‍ക്കുന്നതിനിടെ രണ്ടു പേര്‍ പിന്നാലെയും രണ്ടു പേര്‍ നേരെയും പാഞ്ഞടുത്തു. പെട്ടെന്ന് തന്നെ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബലം പ്രയോഗിച്ച് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ പൊക്കിയെുത്ത് കാറിനകത്തിട്ടു. നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടെന്നും തന്റെ ഫോട്ടോയെടുത്ത് ഏല്‍പിച്ചയാള്‍ക്ക് സത്യം ബോധ്യമാകുമെന്നും അറിയിച്ചെങ്കിലും ഇവര്‍ കൂട്ടാക്കാതെ കാര്‍ ഓടിച്ചുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ എന്നെ കൊല്ലുന്നേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെയാണ് തട്ടിക്കൊണ്ടുപോയ വിവരം ആളുകള്‍ അറിഞ്ഞത്. ബന്തിയോട് ടൗണ്‍ വരെ താന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇവിടെ നിന്നും നയാബസാര്‍ സോങ്കാല്‍ വഴി പൈവളിഗെ ഭാഗത്തേക്കാണ് കാര്‍ പോയത്.

തന്നെ തട്ടിക്കൊണ്ടുപോയത് ആളുമാറിയെന്ന് സിദ്ദീഖ്; ഒന്നര മണിക്കൂര്‍ വാള്‍ മുനയില്‍ നിന്നത് മരണ ഭീതിയോടെ, പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ്, പ്രതികളെ കുറിച്ച് സൂചന


ഇതിനിടയില്‍ ഇവര്‍ പലരുമായും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നു. മുനീര്‍ എന്നയാളെയും വിളിച്ചിരുന്നു. ഒന്നര മണിക്കൂറോളം കാറില്‍ തന്നെയും കൊണ്ട് സംഘം കറങ്ങി. ഇതിനിടയില്‍ ആളുകള്‍ വാട്‌സ്ആപ്പിലൂടെ തന്റെ കാറിന്റെ ചിത്രം സഹിതം തട്ടിക്കൊണ്ടുപോയ വിവരം പ്രചരിപ്പിച്ചു. ഇതോടെ സംഘം അങ്കലാപ്പിലായി. പോലീസ് പിന്തുടരുന്നുണ്ടെന്ന് കാറിലുണ്ടായിരുന്ന സംഘത്തിന് ബോധ്യപ്പെട്ടു. 100 -120 കിലോമീറ്റര്‍ വേഗതയിലാണ് തന്നെയും കൊണ്ട് കാര്‍ പാഞ്ഞത്. ഒടുവില്‍ സുങ്കതകട്ടെയിലെ ഒരു പാറപ്പുറത്ത് തന്നെ എത്തിക്കുകയും പരിചയമുള്ള ഒരാള്‍ അവിടെയെത്തുകയും ചെയ്തു. നിങ്ങളാണോ ക്വട്ടേഷന്‍ നല്‍കിയതെന്ന് ചോദിച്ചപ്പോള്‍ സംഘം വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ എത്തിയതെന്നും ഇയാള്‍ മറുപടി നല്‍കി. രാവിലെ മുതല്‍ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറും, ആള്‍ട്ടോ കാറും ഉപ്പള- മുട്ടം- ബന്തിയോട് വഴി കറങ്ങിക്കൊണ്ടിരുന്നു. അതുകൊണ്ടു തന്നെ കാറിന്റെ നമ്പറുകള്‍ ശ്രദ്ധിച്ചുവെച്ചിരുന്നു. കാറിന്റെ നമ്പറുകള്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പോലീസിന് ലഭിച്ചതോടെ കാസര്‍കോട് എ എസ് പി ഡി ശില്‍പ, കുമ്പള എസ് ഐ സന്തോഷ് കുമാര്‍ എന്നിവര്‍ കരുതലോടെയുള്ള നടപടികളാണ് സ്വീകരിച്ചത്. കര്‍ണാടക പോലീസുമായും സമീപത്തെ മറ്റു പോലീസ് സ്‌റ്റേഷനുകളിലും ഔട്ട്‌പോസ്റ്റുകളിലും വിവരം കൈമാറി. സംഘത്തിനു വേണ്ടി ഊര്‍ജിതമായ അന്വേഷണമാണ് നടന്നത്. തന്റെ വീട്ടില്‍ രണ്ട് കാറുണ്ടോ, ബുള്ളറ്റുള്ളത് നിങ്ങളുടെയാണോ?, ഉപ്പളയിലുള്ള കട നിങ്ങളുടേതാണോ? തുടങ്ങിയ കാര്യങ്ങള്‍ ഇവര്‍ ചോദിച്ചിരുന്നു.

നിങ്ങളുടെ പേര്‍ സത്താര്‍ ആണോ എന്ന് ചോദിച്ചതോടെയാണ് അനുജനെയാണ് സംഘം അന്വേഷിച്ചെത്തിയതെന്ന് വ്യക്തമായത്. സൗദി റിയാദില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവന്നിരുന്ന സഹോദരന്‍ ഒരാള്‍ക്ക് പരിചയക്കാരനില്‍ നിന്നും പണം വാങ്ങി നല്‍കിയിരുന്നു. ഇത് തിരിച്ചുകൊടുത്തതായാണ് സഹോദരന്‍ പറഞ്ഞതെന്ന് സിദ്ദീഖ് വ്യക്തമാക്കി. ആറു മാസം മുമ്പ് ഒരു സംഘം ഷിറിയയിലെത്തി പണവുമായി ബന്ധപ്പെട്ട് സത്താറുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. അന്ന് നാട്ടുകാര്‍ ഇടപെട്ട് സംഘത്തെ അടിച്ചോടിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ ക്വട്ടേഷന്‍ സംഘം എത്തിയതെന്ന് സിദ്ദീഖ് പറഞ്ഞു. കാറിലുണ്ടായിരുന്നവരെല്ലാം മലയാളത്തിലാണ് സംസാരിച്ചിരുന്നത്. ഒരാള്‍ ഉള്ളാള്‍ സ്വദേശിയാണെന്ന് വ്യക്തമായിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയവരെയെല്ലാം കണ്ടാലറിയാമെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പിന്നീട് രണ്ടരക്കോടി രൂപ നല്‍കിയതിനെ തുടര്‍ന്ന് വിട്ടയക്കുകയും ചെയ്ത സംഭവത്തിന് ശേഷം വീട്ടുകാര്‍ പരാതി നല്‍കാതിരുന്നതോടെ ക്വട്ടേഷന്‍ സംഘം വീണ്ടും ഇത്തരം കാര്യങ്ങള്‍ക്കായി ഇറങ്ങിയതായിരിക്കുമെന്നാണ് കരുതുന്നത്.

രാത്രി 7.30 മുതല്‍ 9.50 വരെ സംഘത്തിന്റെ കസ്റ്റഡിയിലായിരുന്നു സിദ്ദീഖ്. പള്ളിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും സംഘത്തിന്റെ ചിത്രങ്ങള്‍ പോലീസിന് ലഭിച്ചതായാണ് വിവരം. അതുകൊണ്ടുതന്നെ പ്രതികളെ തിരിച്ചറിയാന്‍ അത് സഹായകമാകുമെന്നാണ് കരുതുന്നത്. സംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

Related News:
തട്ടിക്കൊണ്ടുപോയ ഗള്‍ഫുകാരനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി, പോലീസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ നിന്നും ഇറക്കിവിട്ടു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Kidnap, Police, Investigation, Crime, Siddeeque about Kidnap incident
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia