Arrested | അബൂബകർ സിദ്ദീഖ് കൊലപാതകം: വിദേശത്തേക്ക് കടന്ന മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ; 'പിടിയിലായത് ക്വടേഷന്‍ സംഘാംഗം'; അറസ്റ്റിലായത് നാട്ടിലേക്ക് വരുന്നതിനിടെ വിമാനത്താവളത്തിൽ
Nov 1, 2022, 20:38 IST
കാസര്‍കോട്: (www.kasargodvartha.com) പ്രവാസിയായ സീതാംഗോളി മുഗുവിലെ അബൂബകർ സിദ്ദീഖിന്റെ (32) കൊലപാതക കേസിൽ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസ്‌ഫാൻ (26) ആണ് അറസ്റ്റിലായത്. ക്വടേഷന്‍ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അസ്ഫാനെ നാട്ടിൽ വരുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് ബേക്കൽ ഡിവൈഎസ്പി സികെ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ സമാന കേസിൽ പ്രതിയാണ് അസ്ഫാനെന്ന് പൊലീസ് പറഞ്ഞു.
ജൂൺ 26നാണ് അബൂബകർ സിദ്ദീഖിനെ ക്വടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. ക്രൂര മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും പൊലീസ് പറയുന്നു. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്.
സംഭവത്തിൽ അധോലോക സംഘത്തിന് ക്വടേഷന്‍ ഏല്‍പിച്ചതായി പറയുന്നവരെയും രണ്ട് ക്വടേഷന്‍ സംഘാംഗങ്ങളെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41), റിയാസ് ഹസന്‍ (33), അബ്ദുര്‍ റസാഖ് (46), അബൂബകര്‍ സിദ്ദീഖ് (33) എന്നിവരാണ് കേസില്‍ മുമ്പ് അറസ്റ്റിലായത്. എന്നാൽ കേസിൽ മുഖ്യപ്രതികളായ ക്വടേഷന്‍ സംഘാംഗങ്ങൾ വിദേശത്തേക്ക് കടന്നാൽ പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. അതിനിടയിലാണ് അസ്ഫാൻ പിടിയിലായത്.
വിദേശത്തേക്ക് കടന്ന ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞതായും നിരീക്ഷിച്ച് വരുന്നതായും പൊലീസ് പറയുന്നു. മുഖ്യമായും അഞ്ച് പേരാണ് ഇനി അറസ്റ്റിലാവാനുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് ഡിവൈഎസ്പിമാർ, സൈബർ സെൽ ഉദ്യോഗസ്ഥർ, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
ജൂൺ 26നാണ് അബൂബകർ സിദ്ദീഖിനെ ക്വടേഷൻ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. ക്രൂര മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും പൊലീസ് പറയുന്നു. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെയും തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചതായും കേസ് നിലവിലുണ്ട്.
വിദേശത്തേക്ക് കടന്ന ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞതായും നിരീക്ഷിച്ച് വരുന്നതായും പൊലീസ് പറയുന്നു. മുഖ്യമായും അഞ്ച് പേരാണ് ഇനി അറസ്റ്റിലാവാനുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് ഡിവൈഎസ്പിമാർ, സൈബർ സെൽ ഉദ്യോഗസ്ഥർ, തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Crime, Murder-case, Murder, Investigation, Police, Arrest, Siddeeq's Murder: one more arrested.
< !- START disable copy paste -->