3 more arrested | സിദ്ദീഖിന്റെ കൊലപാതകം; 'അധോലോക സംഘത്തെ ക്വടേഷന്‍ ഏല്‍പിച്ച 3 പേര്‍ അറസ്റ്റില്‍'
Jul 1, 2022, 12:33 IST
കാസര്‍കോട്: (www.kasargodvartha.com) ദുബൈ പ്രവാസി മുഗുവിലെ സിദ്ദീഖിന്റെ (32) കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ മൂന്ന് പേരെ പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. അധോലോക സംഘത്തിന് ക്വടേഷന്‍ ഏല്‍പിച്ചവരാണ് ഇവരെന്ന് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റിയാസ് ഹസന്‍ (33), അബ്ദുര്‍ റസാഖ് (46), അബൂബകര്‍ സിദ്ദീഖ് (33) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അബൂബകര്‍ സിദ്ദീഖിനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ക്രൂര മര്‍ദനത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നത്. തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്നും പൊലീസ് പറയുന്നു. സിദ്ദീഖിന്റെ ജ്യേഷ്ഠന്‍ അന്‍വര്‍, സുഹൃത്ത് അന്‍സാരി എന്നിവരെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചിരുന്നു.
നേരത്തെ കേസില്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ അസീസ് (36), അബ്ദുര്‍ റഹീം (41) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ അഞ്ചായി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് വെള്ളിയാഴ്ച മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ, ഡിസിആർബി ഡി വൈ എസ് പി, യു പ്രേമൻ. മഞ്ചേശ്വരം ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, മഞ്ചേശ്വരം എസ് ഐ അൻസാർ, സുരേന്ദ്ര നായക്, കുമ്പള എസ് ഐ അനീഷ്, രാമകൃഷ്ണൻ, വനിതാ എസ് ഐ അജിത, എസ് സി പി ഒ ചന്ദ്രശേഖരൻ, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഗോകുല. സുഭാഷ്, രതീഷ്, കുമ്പള പൊലീസ് സ്റ്റേഷനിലെ രാജേഷ് മണിയാട്ട്, ഓസ്റ്റിൻ തമ്പി, ഷജീഷ് ശ്രീരാജ്, എസ് സി പി ഒ ശിവകുമാർ, എ എസ് ഐ സഞ്ജീവൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Keywords: News, Kerala, Kasaragod, Top-Headlines, Crime, Murder-case, Arrested, Police, Investigation, Case, Accused, Siddeeq's Murder: 3 more arrested. < !- START disable copy paste -->