city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspended | കാസര്‍കോട്ടെ ഓടോറിക്ഷ ഡ്രൈവറുടെ മരണം; ആരോപണവിധേയനായ എസ്‌ഐ പി അനൂബിന് സസ്‌പെന്‍ഷന്‍

SI Suspended After Auto Driver's Death, Multiple Misconduct Allegations
Photo: Arranged

● ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു. 
● അന്വേഷണം നടത്താന്‍ ജില്ലാ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. 
● എസ്പി പി ബാലകൃഷ്ണന്‍ നായരാണ് റിപോര്‍ട് നല്‍കിയത്. 

കാസര്‍കോട്: (KasargodVartha) നഗരത്തിലെ ഓടോറിക്ഷ തൊഴിലാളിയായ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ ആരോപണവിധേയനായ ചന്തേര പൊലീസ് സബ് ഇൻസ്പെക്ടർ പി അനൂബിനെ സസ്പെന്‍ഡ് ചെയ്തു. അബ്ദുല്‍ സത്താര്‍ ജീവനൊടുക്കാനുള്ള കാരണം എസ്‌ഐ പി അനൂബാണെന്ന (P Anoob) ആരോപണങ്ങളും പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് ചന്തേരയിലേക്ക് സ്ഥലം മാറ്റിയത്. 

Kerala Police Officer Suspended Amidst Allegations of Assault Leading to Death

അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എസ്‌ഐ അനൂബ് ആണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കുവാന്‍ അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരെ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ്പി നല്‍കിയ റിപോര്‍ടിനെ തുടര്‍ന്നാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവായത്. 

ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ഹോംഗാര്‍ഡ് വൈ കൃഷ്ണനെ കുമ്പളയിലേക്കും മാറ്റിയിരുന്നു. എസ്പിയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണനെ ഫയര്‍ഫോഴ്‌സിലേക്കും തിരിച്ചയച്ചു. 

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുല്‍ സത്താറിനെ റെയില്‍വെ സ്റ്റേഷനു സമീപത്ത് വാടകക്ക് താമസിക്കുന്ന മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഉപജീവനമാര്‍ഗമായ ഓടോറിക്ഷ ഗതാഗതസ്തംഭനം ഉണ്ടാക്കിയതിന് എസ്‌ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

അതേസമയം, നഗരത്തിലെ ഓടോറിക്ഷ ഡ്രൈവറായ യഅ്ഖൂബ് അബ്ദുല്‍ അസീസിന്റെ മരണത്തില്‍ ആരോപണവിധേയനായ എസ്‌ഐ മറ്റൊരു ഓടോറിക്ഷ ഡ്രൈവറെ നിസാര പ്രശ്‌നത്തിന് കോളറിന് കുത്തിപ്പിടിച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. കാസര്‍കോട് ജെനറല്‍ ആശുപത്രിക്കടുത്തുള്ള ഓടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവറും ഉളിയത്തടുക്ക ഭാഗത്ത് താമസിക്കുന്നയാളുമായ നൗശാദിനെ എസ്‌ഐ അനൂബ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വന്നത്.

#policebrutality #kerala #india #autodriver #justice #protest #humanrights

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia