കോലാച്ചി നാസര്‍ വെടിവെച്ചത് കള്ളകൈത്തോക്ക് ഉപയോഗിച്ച്; വധശ്രമത്തിനും ആംസ് ആക്ട് പ്രകാരവും കേസെടുത്തു, മൊഴിയെടുക്കാന്‍ പോലീസ് എത്തുന്നതിന് മുമ്പ് തന്നെ കഞ്ചാവ് മാഫിയ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തി, പോലീസ് വിട്ടില്ല
Jun 26, 2018, 13:45 IST
ബേക്കല്‍: (www.kasargodvartha.com 26.06.2018) പാലക്കുന്ന് കോട്ടിക്കുളം സിറ്റി സെന്റര്‍ കെട്ടിടത്തില്‍ കഞ്ചാവു മാഫിയ സംഘത്തലവന്‍ കോലാച്ചി നാസര്‍ യുവാവിനെ വെടിവെച്ചത് കള്ളകൈത്തോക്ക് ഉപയോഗിച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പാലക്കുന്ന് സ്വദേശി ഫയാസിനാണ് (19) വെടിയുണ്ടയുടെ ചീള് തുളഞ്ഞുകയറി കാലിന് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 11 മണിക്ക് നടന്ന സംഭവം പുറംലോകമറിഞ്ഞത് പിറ്റേന്ന് രാവിലെയായിരുന്നു. സിറ്റി സെന്റര്‍ കെട്ടിടത്തിലെ കടയുടമകളില്‍ ചിലര്‍ ചോരത്തുള്ളികള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിസിടിവിയില്‍ വെടിവെപ്പിന്റെ ദൃശ്യം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെടിയുണ്ടയുടെ ചീള് തെറിച്ച് ഫയാസ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിവരമറിഞ്ഞത്.
വെടിവെച്ച കോലാച്ചി നാസറും സംഘവും തന്നെയാണ് ഫയാസിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചത്. വിവരമറിഞ്ഞ് പോലീസ് മംഗളൂരുവില്‍ മൊഴിയെടുക്കാന്‍ എത്തുന്നതിനു മുമ്പു തന്നെ പ്രശ്‌നം കഞ്ചാവ് സംഘം ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ മൊഴിയെടുക്കാനെത്തിയ പോലീസ് ഇതിനു സമ്മതിച്ചില്ല. പിന്നീട് പോലീസുമായി സഹകരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൊഴി നല്‍കാന്‍ യുവാവ് തയ്യാറായത്.
കോലാച്ചി നാസര്‍ മംഗളൂരുവില്‍ തന്നെയുള്ളതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം മംഗളൂരുവിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നാസറിനെതിരെ വധശ്രമത്തിനും ആംസ് ആക്ട് പ്രകാരവുമാണ് കേസെടുത്തത്. പാലക്കുന്ന് പഴയ എസ് ബി ഐ കെട്ടിടത്തിനോട് ചേര്‍ന്നുള്ള സിറ്റി സെന്റര്‍ കെട്ടിടസമുച്ചയത്തില്‍ കഞ്ചാവ് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ ബൈക്കില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോലാച്ചി നാസര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയുണ്ട ഇന്റര്‍ലോക്കില്‍ തറച്ച് വെടിയുണ്ടയുടെ ചീള് ഫയാസിന്റെ കാലില്‍ തുളഞ്ഞുകയറുകയുമായിരുന്നു.
ബേക്കല്‍ എസ് ഐ പി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ കെട്ടിടത്തിലെത്തി സിസിടിവി ദൃശ്യം ബന്തവസിലെടുത്തു. ബേക്കല്‍ സിഐ വി.കെ വിശ്വംഭരനാണ് കേസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച വൈകിട്ടോടെ ഫോറന്‍സിക് വിദഗദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ സുധാകരനും ബേക്കലിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിട്ടുണ്ട്. നാസറിനെ പിടികൂടിയാല്‍ മാത്രമേ തോക്ക് കണ്ടെടുക്കാന്‍ കഴിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.
Related News:
കഞ്ചാവ് മാഫിയ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ്; വെടിയുണ്ടയുടെ ചീള് തെറിച്ച് യുവാവിന് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Police, Top-Headlines, Murder-attempt, Crime, Kottikulam, Palakunnu, case, Shoot case; Police investigation for Kolachi Nasar
< !- START disable copy paste -->